അന്ത്യശാസനത്തിന് പുല്ലുവില... അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കും; കാരാട്ട് വീഴ്ചകളെ കുറിച്ച് പരിശോധിക്കണം; പിണറായിക്ക് കുറവുണ്ട്
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പാര്‍ട്ടിയുടേതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച വിഎസിന് സിപിഎം ഇന്നലെ അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ അന്ത്യശാസനത്തിന് പുല്ലുവില കല്‍പിച്ച് വീണ്ടും വിഎസ് രംഗത്തെത്തി.
2016ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വിഎസ് വ്യക്തമായ സൂചന നല്‍കി. താന്‍ താഴെ വീഴുന്നത് വരെ പാര്‍ട്ടിയെ സഹായിക്കുമെന്ന് വിഎസ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറി നില്‍ക്കുമോയെന്ന ചോദ്യത്തിന് താന്‍ അങ്ങനെ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇനി പാര്‍ലമെന്ററി ജനാധിപത്യത്തിലേക്ക് ഇല്ല എന്നായിരുന്നു നേരത്തെ വിഎസിന്റെ നിലപാട്.
സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനേയും സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും വിഎസ് വിമര്‍ശിച്ചു. കാരാട്ട് സ്വയം വിമര്‍ശനപരമായി വീഴ്ചകളെ കുറിച്ച് പരിശോധിക്കണം. പിണറായിക്ക് കുറവുകള്‍ ഉണ്ടെന്നും അത് പുതിയ സംസ്ഥാന കമ്മിറ്റി പരിശോധിക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെക്രട്ടറി എന്ന നിലയില്‍ പിണറായിക്ക് കുറവുകളുള്ള കാര്യം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു എന്നും വിഎസ്. പറഞ്ഞു. പാര്‍ട്ടിയുടെ നേതൃത്വം പിടിക്കാനുള്ള ആയുധമായി വിഭാഗീയതയെ മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha