പാലക്കാട്ട് വീരനെ തോല്‍പ്പിച്ചത് കോണ്‍ഗ്രസുകാരെന്ന് യുഡിഎഫ് ഉപസമിതി റിപ്പോര്‍ട്ട്
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥി എംപി വിരേന്ദ്രകുമാറിനെ തോല്‍പ്പിച്ചത് കോണ്‍ഗ്രസുകാരെന്ന് യുഡിഎഫ് ഉപസമിതി റിപ്പോര്‍ട്ട്.കേരള കോണ്‍ഗ്രസ് നേതാവ് ആര്‍.ബാലകൃഷ്ണപിള്ള അധ്യക്ഷനായ സമിതിയയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സോഷ്യലിസ്റ്റ് ജനത നേതാവുമായ എം.പി.വീരേന്ദ്രകുമാര്‍ തോറ്റതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനുമാത്രമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
യുഡിഎഫിലെ കക്ഷികളെ ഏകോപിപ്പിക്കുന്നതില്‍ കോണ്‍ഗ്രസിന് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രചാരണത്തിനുള്ള പണം വേണ്ടരീതിയില്‍ ചെലവഴിക്കാതെ കോണ്‍ഗ്രസുകാര്‍ കീശയിലാക്കി. അട്ടപ്പാടി പോലുള്ള മേഖലകളില്‍ പ്രചാരണം പേരിന് മാത്രമായിരുന്നു കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ പ്രചാരണത്തിന് ഇറങ്ങിയില്ലെന്നും പറയുന്നു. എന്നാല്‍ നേതാക്കളെ പേരെടുത്ത് പരാമര്‍ശിക്കുന്നില്ല.
പാലക്കാട്ടെ തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ ആര്‍ ബാലകൃഷ്ണ പിള്ള ചെയര്‍മാനായും പി.പി. തങ്കച്ചന്‍ കണ്‍വീനറും കെ.പി.എ. മജീദ്, ജോയ് എബ്രാഹം, ഷെയ്ഖ് പി. ഹാരിസ്, ജോണി നെല്ലൂര്‍, എ.എ.അസീസ് എന്നിവര്‍ അംഗങ്ങളുമായ സമിതിയെയാണ് നിയോഗിച്ചത്. എസ്‌ജെഡി യുടെ ആവശ്യപ്രകാരമാണ് ഉപസമിതിയെ നിയോഗിച്ചത്. യുഡിഎഫ് ജയിക്കുമായിരുന്ന സീറ്റില്‍ തോറ്റത് അപ്രതീക്ഷിതമായിരുന്നു എന്നാണ് എസ്‌ജെഡി പറഞ്ഞത്.തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാ പാര്‍ട്ടികള്‍ക്കുമുണ്ടെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് സി.വി.ബാലചന്ദ്രന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha