സിപിഐയില്‍ വീണ്ടും വിവാദം, നേതാക്കള്‍ക്കെതിരെ സാമ്പത്തിക ആരോപണം
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം പിണറായി പാറപ്പുറത്ത് ആഘോഷിക്കാനിരിക്കെ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലയിലെ നേതാക്കന്‍മാര്‍ക്കെതിരെ സാമ്പത്തികാരോപണം. സി.പി.ഐ സംസ്ഥാന ജില്ലാ നേതാക്കള്‍ക്കെതിരെ സാമ്പത്തിക ആരോപണം ഉയര്‍ന്നിരിക്കുന്നത്. തലശ്ശേരി മണ്ഡലം സമ്മേളനത്തില്‍ രേഖകള്‍ ഉയര്‍ത്തിയാണ് പ്രതിനിധികള്‍ നേതൃത്വത്തിനെതിരെ ആരോപണം സാമ്പത്തിക ആരോപണം ഉന്നയിച്ചത്. തിരുവനന്തപുരം ലോക്‌സഭാ സീറ്റിലെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ പാര്‍ട്ടി കോഴ ആരോപണം നേരിടുന്നതിനിടെയാണ് സമ്മേളനത്തിലെ വിമര്‍ശനം.
പേരാവൂര്‍ കീഴ്പള്ളിയില്‍ പശു പരിപാലനത്തിനും ഗവേഷണത്തിനുമായി രൂപീകരിച്ച നന്ദി ഫാമിനെ കുറിച്ചായിരുന്നു സമ്മേനത്തില്‍ ഉയര്‍ന്ന് വന്ന പ്രധാന ആരോപണം. പാര്‍ട്ടിയുടെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ എന്ന വ്യാജേനയായിരുന്നു ചില സമ്പന്ന വ്യാപാരികളും നേതാക്കളും ചേര്‍ന്ന് ട്രസ്റ്റ് രൂപീകരിച്ച് പണം തട്ടിയതെന്ന് പ്രതിനിധികള്‍ പറഞ്ഞു. ഇതിനായി കീഴ്പ്പള്ളിയില്‍ കെട്ടിടം നിര്‍മ്മിച്ചു.
പശുക്കള്‍ ഒന്നുമില്ലാതെ പദ്ധതികള്‍ തയ്യാറാക്കി. ഒന്നിച്ചുനില്‍ക്കുന്ന പശുക്കളുടെ ഫോട്ടോയെടുത്ത് സര്‍ക്കാരില്‍ ഫണ്ട് കൈക്കലാക്കാന്‍ നീക്കമുണ്ടായി. സര്‍ക്കാര്‍ ഫണ്ട് നല്കാന്‍ തയ്യാറായില്ല. ഓഹരിയുടമകള്‍ പ്രശ്‌നമുണ്ടാക്കി. പിന്നീട് ഭൂമി വലിയ വിലയ്ക്ക് മറിച്ചുവിറ്റു. തുച്ഛമായ സംഖ്യ കാണിച്ചായിരുന്നു ഇടപാടുകള്‍. ഇതില്‍ ലക്ഷങ്ങള്‍ നേതാക്കള്‍ കീശയിലാക്കിയെന്നും ആരോപണമുയര്‍ന്നു. തലശ്ശേരി എന്‍.ഇ ബാലറാം സ്മാരക വോളിബാള്‍ ടൂര്‍ണ്ണമെന്റില്‍ ആദ്യ ടിക്കറ്റ് ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ വ്യാപാര പ്രമുഖന്‍ നല്‍കിയ പണം ഇതുവരെ ട്രസ്റ്റിന് കൈമാറിയില്ലെന്നായിരുന്നു മറ്റൊരു ആരോപണം.
ചൊക്‌ളിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മിക്കാനായി മേക്കുന്ന് പള്ളിക്കുനിക്ക് സമീപം രണ്ട് ഏക്കര്‍ സ്ഥലം അഞ്ചുലക്ഷം രൂപ നല്കി എഗ്രിമെന്റാക്കിയിരുന്നു. സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ അറിയാതെയായിരുന്നു ഈ ഭൂമി ഇടപാടെന്ന് ആരോപണമുണ്ടായിരുന്നു. ഭൂമി വാങ്ങിയത് ജില്ലാ സെക്രട്ടറിയുടെയോ പാര്‍ട്ടിയുടെയോ പേരിലായിരുന്നില്ല. പിന്നീട് ഈ ഭൂമിയും മറിച്ചുവിറ്റ് നേതാക്കള്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും സമ്മേറനത്തില്‍ വിമര്‍ശനമുയര്‍ന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha