കൂട്ടുകാരോടൊപ്പം വലിക്കാൻ കഞ്ചാവ് വാങ്ങി മടങ്ങുന്നതിനിടെ 34കാരിയും സുഹൃത്തും പോലീസിന്റെ വലയിലായി

കഞ്ചാവ് വാങ്ങി മടങ്ങുന്നതിനിടെ യുവതിയെയും സുഹൃത്തിനെയും കുമളി ചെക്‌പോസ്റ്റില്‍ എക്‌സൈസ് സംഘം പിടികൂടി. തിരുവനന്തപുരം സ്വദേശികളായ ആനന്ദ് (25), സൂര്യബാല (34) എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടില്‍ കമ്പത്ത് നിന്ന് കഞ്ചാവ് വാങ്ങി കാറില്‍ വരുമ്ബോൾ കുമളി ചെക് പോസ്‌റ്റില്‍ വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഇവരെ പിടികൂടിയത്.
കൊടൈക്കനാലില്‍ പോയി വരികയായിരുന്നു എന്നാണ് ഇവര്‍ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്. വരുന്നതിനിടെ കമ്ബത്ത് നിന്നും 2500 രൂപയ്‌ക്ക് കാല്‍കിലോ കഞ്ചാവ് വാങ്ങി. തിരുവനന്തപുരത്ത് കൊണ്ടുപോയി കൂട്ടുകാരോടൊപ്പം വലിക്കാനാണ് കഞ്ചാവ് വാങ്ങിയതെന്നാണ് ഇവര്‍ മൊഴി നല്‍കിയത്.
https://www.facebook.com/Malayalivartha