സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം. ആലപ്പുഴ ജില്ലാ സമ്മേളനം വിഎസ് ഉദ്ഘാടനം ചെയ്യും
ഏര്യ സമ്മേളനങ്ങള്‍ പൂര്‍ത്തിയായതോടെ സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആലപ്പുഴയിലും വയനാട്ടിലുമാണ് ഇന്ന് ജില്ലാ സമ്മേളനം ആരംഭിക്കുന്നത്. ആലപ്പുഴയില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുക. പിണറായി വിജയന്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ അച്യുതാനന്ദന്റെവാക്കുകള്‍ എന്തായിരിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രവര്‍ത്തകരും മാധ്യമങ്ങളും. പാര്‍ട്ടിയുടെ വികാരമായ കൃഷ്ണപിള്ള സ്മാരകം തകര്‍ക്കാന്‍ പാര്‍ട്ടിക്കാര്‍ തന്നെ ശ്രമിച്ചു എന്ന അപമാനകരമായ ആരോപണമാണ് അവിടെ സിപിഎം നേരിടുന്നത്. അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ തന്നെ പാര്‍ട്ടിയിലുള്ള ഭിന്നാഭിപ്രായം പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഇതില്‍ പാര്‍ട്ടിക്കര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് വിഎസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സംസ്ഥാന സമ്മേളനത്തിനുകൂടി വേദിയൊരുക്കുന്ന ആലപ്പുഴയില്‍ സ്ഥിതി ഇനിയും വഷളാകരുതെന്നു നേതൃത്വം ഉറപ്പിക്കുന്നു. ഈയിടെ മാത്രം ജില്ലാ സെക്രട്ടറിയായ സി.ബി. ചന്ദ്രബാബുവിനു സ്ഥാനചലനമുണ്ടാകുമെന്ന അഭ്യൂഹം ശക്തമാണ്. കഴിഞ്ഞ ജില്ലാ കമ്മിറ്റി യോഗത്തില്‍ അദ്ദേഹം ഒഴിയാന്‍ തയാറെന്നു പ്രഖ്യാപിച്ചിരുന്നു. ജില്ലയിലെ ശക്തരായ തോമസ് ഐസക്കിനെയും ജി. സുധാകരനെയും രമ്യപ്പെടുത്തി പകരക്കാരനെ കണ്ടെത്തുക പിണറായിക്കു വെല്ലുവിളിയാണ്. വിഎസിന്റെ വികാരവും മാനിക്കേണ്ടിവരും. വിഎസ് പക്ഷത്തിനു നല്ല സ്വാധീനമുണ്ടായിരുന്ന വയനാട്ടില്‍ ആ നിലയ്ക്കുള്ള ചേരിതിരിവുകളൊന്നും ഇപ്പോള്‍ സജീവമല്ല. സി.കെ. ശശീന്ദ്രന്‍ തന്നെ മൂന്നാം തവണയും സെക്രട്ടറി പദത്തിലെത്തുമെന്നാണ് എല്ലാ സൂചനകളും.
ഇതിനുശേഷം മലപ്പുറം, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങളാണ്. മൂന്നു ടേം പൂര്‍ത്തിയായതിനാല്‍ പത്തനംതിട്ടയില്‍ കെ. അനന്തഗോപന്‍, ഇടുക്കിയില്‍ എം.എം മണി, കോട്ടയത്തു കെ.ജെ. തോമസ്, കോഴിക്കോട്ടു ടി.പി. രാമകൃഷ്ണന്‍, കൊല്ലത്തു കെ. രാജഗോപാല്‍ എന്നിവര്‍ മാറും. പകരക്കാരെ സംബന്ധിച്ചു ധാരണയായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha