കൊല്ലത്ത് വാഹനാപകടത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചു
പുതുവര്‍ഷപ്പുലരിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ദേശീയപാതയില്‍ ചാത്തന്നൂര്‍ ശീമാട്ടി ജംക്ഷന് സമീപം, ജെഎസ്എം ആശുപത്രിക്ക് മുന്നില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്.
കരിക്കോട് സ്വദേശി സെയ്ദ് ഇന്‍സാം തങ്ങള്‍, കോഴഞ്ചേരി സ്വദേശി സിജോ ജോര്‍ജ് ജോണ്‍, തിരുമുല്ലാവാരം സ്വദേശി നിക്‌സണ്‍ എബി മാത്യു, കോതമംഗലം സ്വദേശി അരുണ്‍ കെ. സാബു, കിളികൊല്ലൂര്‍ സ്വദേശി അജു പ്രകാശ്, ആദില്‍ ഷാ, എന്നിവരാണ് മരിച്ചത്. എല്ലാവരും കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥികളാണ്. നിക്‌സനാണ് കാര്‍ ഓടിച്ചിരുന്നത്.
അമിത വേഗതയിലെത്തിയ കാര്‍ പാരിപ്പള്ളിയിലലേക്ക് പാചകവാതകവുമായി പോയ ടാങ്കര്‍ ലോറിയുടെ അടിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ ആറ് പേരും മരിച്ചു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha