സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനത്തിന് വിഎസ് അവധി കൊടുത്തു. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിരാശ
വിഎസിന്റെ വക മധ്യമങ്ങള്‍ക്ക് ഉഗ്രന്‍ പുതുവത്സര പണി. കഴിഞ്ഞ രണ്ട് ദിവസമായി മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെയും പിണറായിയെയും, ഡല്‍ഹിയിലുള്ള കരാട്ടിനെയും വാരിയലക്കിയിട്ടാണ് വിഎസ് ഇന്ന് സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ പോയത്. ഇന്നലെ നിര്‍ത്തിയതിന്റെ ബാക്കി വല്ലതും പറയുമെന്ന് കരുതി രാവിലെ മുതല്‍ വന്‍ മാധ്യമപ്പട വിഎസിന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയിരുന്നു. ഇവരെയാണ് വിഎസ് നിരാശനാക്കിയത്. വിഎസ് ഒന്നും പറഞ്ഞില്ല.
പിണറായി വിജയനും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പിറണായിയെ വേദിയിലിരുത്തി പാര്‍ട്ടിയെയും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെയും വിമര്‍ക്കുമെന്ന് കരുതിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പണികിട്ടിയത്. പലരും മൈക്കും ഓണാക്കി വിഎസിന്റെ പ്രസംഗം ലൈവായി റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറെടുത്തിരുന്നു.
രണ്ട് ദിവസമായി മാദ്ധ്യമങ്ങളില്‍ സജീവമായ വി എസ്, വിവാദ വിഷയങ്ങളൊന്നും സമ്മേളന വേദിയില്‍ പറഞ്ഞില്ല. എന്നാല്‍ ഭാവിയെ മുന്നില്‍ കണ്ടുള്ള തീരുമാനവും ചര്‍ച്ചകളും വേണം നടക്കാനെന്ന് സമ്മേളന പ്രതിനിധികളെ വി എസ് അച്യുതാനന്ദന്‍ ഓര്‍മിപ്പിച്ചു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ വേദിയിലിരുത്തിയായിരുന്നു വിഎസിന്റെ പ്രസംഗം.
കഴിഞ്ഞ ദിവസം പിണറായിക്കെതിരെ വിഎസ് പറഞ്ഞിരുന്നു. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതില്‍ പാര്‍ട്ടി നടപടിയെടുത്ത സംഭവവും വിഎസ് സംസാരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ കരുതി. എന്നാല്‍ വിഎസ് മോഡിയെക്കുറിച്ചും ഇപ്പോല്‍ നടക്കുന്ന മത പരിവര്‍ത്തനത്തെക്കുറിച്ചുമാണ് സംസാരിച്ചത്. മാത്രമല്ല പാര്‍ട്ടിക്കാര്‍ക്ക് കുറച്ച് ഉപദേശങ്ങള്‍ നല്‍കാനും വിഎസ് മറന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha