പാമോലിന്‍ കേസില്‍ മുന്‍ മന്ത്രി മുസ്തഫ ഉള്‍പ്പെടെയുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി
പാമോലിന്‍ കേസിലെ പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി. മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫ, അഞ്ചാം പ്രതി ജിജി തോംസണ്‍ എന്നിവര്‍ ഉള്‍പ്പെടെ ആറു പ്രതികളാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി തള്ളിയതോടെ കേസില്‍ ഇവര്‍ പ്രതികളായി തുടരും. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.
പാമോലിന്‍ ഇടപാടില്‍ തങ്ങള്‍ കുറ്റക്കാരല്ലെന്നും കുറ്റവിമുക്തരാക്കണെമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച തടസ്സഹര്‍ജിയും കോടതിയുടെ പരിഗണനയില്‍ ഉണ്ട്. നേരത്തെ കേസ് പരിഗണിച്ച കോടതി ഏഴാം പ്രതിയായ മലേഷ്യന്‍ കമ്പനിയുടെ ഡയറക്ടര്‍ ശിവരാമ കൃഷ്ണനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
കേസില്‍ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കാന്‍ ആവശ്യമായ തെളിവുകളൊന്നും നിലനില്‍ക്കുന്നതല്ലെന്ന് വിജിലന്‍സ് കോടതി നേരത്തെ വിധി പറഞ്ഞിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു. 1991 ലാണ് പാമോലിന്‍ അഴിമതി നടന്നത്. 1993 ലാണ് ഇടപാടില്‍ അഴിമതി നടന്നതായി സി.ഐ.ജി കണ്ടെത്തിയത്.
https://www.facebook.com/Malayalivartha