തച്ചങ്കരിക്ക് വേണ്ടി ഇടപെട്ടത് ക്രിസ്തീയ സഭ
ആഭ്യന്തമന്ത്രി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെട്ടി. ഐ.ജി. ടോമിന്‍.ജെ.തച്ചങ്കരിയെ അഡീഷണല്‍ ഡി.ജി.പിയാക്കിയത് മന്ത്രി രമേശിന്റെ എതിര്‍പ്പ് മിറകടന്നാണെന്ന് മാത്രമല്ല രമേശിന്റെ എതിര്‍പ്പ് മന്ത്രിസഭായോഗം ഓവറൂള്‍ ചെയ്യുകയും ചെയ്തു. സാധാരണ ഒരു മന്ത്രിയുടെ അഭിപ്രായം ഓവറൂള്‍ ചെയ്യാന്‍ തീരുമാനിക്കുന്നത് അതേ മന്ത്രിയുടെ സാനിധ്യത്തിലായിരിക്കും.
എന്നാല്‍ രമേശ് ചെന്നിത്തല മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാതിരുന്ന ദിവസമാണ് അദ്ദേഹത്തിന്റെ ഫയല്‍ നോട്ടിംഗ്‌സ് മന്ത്രിസഭ മിറകടന്നത്. സംസ്ഥാന മന്ത്രിസഭയിലെ ഒരു മുതിര്‍ന്ന മന്ത്രിയുടെ അഭിപ്രായം ഇപ്രകാരം അദ്ദേഹത്തിന്റെ അസാനിധ്യത്തില്‍ ഓവറൂള്‍ ചെയ്യുന്നത് ആദ്യമാണ്.
ഇതില്‍ തനിക്കുളള നീരസം രമേശ് ചെന്നിത്തല ഉമ്മന്‍ചാണ്ടിയെ അിറയിച്ചപ്പോള്‍ അത് ഒരു സാധാരണ നടപടിക്രമം മാത്രമാണെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചതായാണ് വിവരം.
ഏതായാലും വ്യാഴാഴ്ച തലസ്ഥാനത്തെത്തുന്ന രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ നേരില്‍ കണ്ട് തന്റെ നീരസം അിറയിക്കുമെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ഉമ്മന്‍ചാണ്ടി തന്റെ നിലപാടില്‍ നിന്നും പിന്നോക്കം പോകില്ല. കാരണം സിവില്‍ സര്‍വീസുകരുടെ ഭരണപരമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ചുമതലയുളള പോതുഭരണവകുപ്പാണ്. ആഭ്യന്തരമന്ത്രിയുടെ കീഴില്‍ ഡി.വൈ.എസ്.പി വരെയുളള ഉദ്യോഗസ്ഥര്‍ മാത്രമാണ് വരുന്നത്.
ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയോടാണ് സാധാരണ റിപ്പോര്‍ട്ട് ചെയ്യാറുളളത്. അവര്‍ മറ്റേതെങ്കിലും മന്ത്രിക്കു കീഴിലാണ് ജോലിചെയ്യുന്നതെങ്കിലും മുഖ്യമന്ത്രിയാണ് അവരുടെ മന്ത്രി. ഐ.ജി.യായി പ്രമോട്ട് ചെയ്ത ഡി.ഐ.ജി എസ്.ശീജിത്തിന്റെ പ്രൊമോഷനില്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ എതിര്‍പ്പും ഉമ്മന്‍ചാണ്ടി മിറകടന്നു. അതേസമയം ശ്രീജിത്തിന്റെ പ്രൊമോഷന്റെ കാര്യത്തില്‍ കുഞ്ഞാലിക്കുട്ടി നിലപാട് കര്‍ശനമാക്കിയില്ല.
ടോമിന്‍ തച്ചങ്കരിയുടെ കാര്യത്തില്‍ ചില സഭാമേലധ്യക്ഷന്‍മാര്‍ ഇടപെട്ടതായും സൂചനയുണ്ട്. കേരളത്തിലെ പ്രമുഖ സമുദായംഗമായ തച്ചങ്കരിക്ക് പിതാക്കന്‍മാരുമായി അടുത്ത ബന്ധമുണ്ട്. പ്രമുഖ നാല് ബിഷപ്പുമാര്‍ തച്ചങ്കരിയെ അഡീഷണല്‍ ഡി.ജി.പിയാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ മുഖം തിരിച്ചു നിന്ന മുഖ്യമന്ത്രി ഇതോടെ തച്ചങ്കരിക്ക് വേണ്ടി നിലപാടെടുക്കുകയായിരുന്നു. രമേശ് ചെന്നിത്തലയുടെ കിഴങ്ങ് ഉമ്മന്‍ചാണ്ടിയുടെ അടുപ്പില്‍ പോകില്ലെന്ന് ചുരുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha