ദിലീപ് പണി കഴിപ്പിച്ച ഡി സിനിമാസ് എന്ന തിയറ്റര്‍ സമുച്ചയം സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നാരോപണം
ചാലക്കുടിയില്‍ ദിലീപ് പണി കഴിപ്പിച്ച ഡി സിനിമാസ് എന്ന തിയറ്റര്‍ സമുച്ചയം സര്‍ക്കാര്‍ പുറംപോക്ക് ഭൂമികൈയേറിയെന്ന് ആരോപണം. കെട്ടിടം പണിതിരിക്കുന്നത് സര്‍ക്കാര്‍ വക പുറംപോക്ക് ഭൂമിയിലാണെന്ന് പരാതിയുമായി അഭിഭാഷകന്‍ കെ സി സന്തോഷാണ് ഹൈക്കോടതിയെ സമീപിച്ചത്.
ചാലക്കുടിയില്‍ സ്ഥിതി ചെയ്യുന്ന ഈ ഭൂമി കൊച്ചി രാജകുടുംബത്തിന്റേതായിരുന്നു എന്നും പിന്നീട് ഊട്ടുപുര പറമ്പ് എന്ന പേരില്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയതുമാണെന്നും പരാതിയില്‍ പറയുന്നു.1964ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഈ ഭൂമി സര്‍ക്കാരിന്റേതാണെന്നും രാജകുടുംബത്തിലെ അംഗങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും ഇത് ഉപയോഗിക്കാന്‍ അധികാരമല്ലെന്നും പരാതിക്കാരനായ അഭിഭാഷകന്‍ ആരോപിക്കുന്നു.
എന്നാല്‍ 2006ല്‍ ഈ ഭൂമിയില്‍ നിന്നും 92.9 സെന്റ് ഭൂമി നടന്‍ ദിലീപ് വാങ്ങിയതായി രേഖയുണ്ട്. ബിജു ഫിലിപ് , അഗസ്റ്റിന്‍, പോള്‍, സജി എന്നിവരില്‍ നിന്നാണ് അദ്ദേഹം ഭൂമി വാങ്ങിയിരിക്കുന്നത്. 2013ല്‍ തന്നെ ഇതിനെതിരെ തൃശൂര്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ദിലീപിന്റെ കൈവശമുള്ളത് പുറംപോക്ക് ഭൂമിയല്ലെന്ന് കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha