ഭരത്ഭൂഷനിട്ട് പണികൊടുത്തത് രമേശ് ചെന്നിത്തല
അനന്തരം ചീഫ്‌സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വക പണി. കെ.എം.മാണിക്കും ടി.ഒ.സൂരജിനും നല്‍കിയ അതേ പണി തന്നെയാണ് രമേശ് ചെന്നിത്തല ഭരത്ഭൂഷണം നല്‍കിയത്. അതേസമയം കെ.എം.മാണിയുടെ കാര്യത്തില്‍ പറഞ്ഞതു പോലെ ഇത് വിജിലന്‍സിന്റെ ക്വിക്ക് വെരിഫിക്കേഷന്‍ മാത്രമാണെന്ന് അധികൃതര്‍ വിശദീകരിച്ചു. ക്വിക്ക് വെരിഫിക്കേഷന്‍ എന്നാല്‍ പണിവരുന്നു എന്നാണര്‍ത്ഥം. ക്വിക്ക് വെരിഫിക്കേഷന്‍ കഴിഞ്ഞാലുടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും.
കേന്ദ്ര വ്യോമയാന മാന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായിരിക്കെ നടത്തിയ ക്രമക്കേടുകളാണ് അന്വേഷണത്തിന് വിധേയമകുന്നത്. ഭരത്ഭൂഷണ്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നതിനെ കുറിച്ച് പരാതികള്‍ വ്യാപകമാണ്. 2011 മുതല്‍ 2014 വരെ അദ്ദേഹം കേന്ദ്രസര്‍ക്കാരിന് നല്‍കിയ വാര്‍ഷികസ്വത്തുവിവരരേഖ ആപൂര്‍വ്വമാണ്. ഡല്‍ഹിയിലെ നോയ്ഡയിലും കൊച്ചിയിലും ഭരത്ഭൂഷന് ഭാര്യയുടെ പേരില്‍ ഫ്‌ളാറ്റുകളുണ്ട്. കൊച്ചിയിലെ ഫ്‌ളാറ്റിന് മൂന്നുകോടിയാണ് ചിലവായത്. തൃശൂരില്‍ ഭാര്യയുടെ പേരില്‍ ഫ്‌ളാറ്റ് പണിതു. തൃശൂരില്‍ മാത്രം 13 ഫ്‌ളാറ്റുകള്‍ സ്വന്തമായുണ്ടെന്നാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. ഇതില്‍ നോയിഡയിലെ ഫ്‌ളാറ്റ് സംബന്ധിച്ച് ഭരത്ഭൂഷന്‍ നല്‍കിയ വിവരങ്ങള്‍ വ്യാജമാണെന്ന് ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു.
ഭരത്ഭൂഷന്റെ വാര്‍ഷികവരുമാനത്തിലെ നീക്കിയിരിപ്പ് എട്ടുലക്ഷത്തില്‍ താഴെയാണ്. മകള്‍ക്ക് പഠിക്കാന്‍ 43 ലക്ഷം ചെലവുണ്ട്. ഇത്രയും ചെറിയ വരുമാനത്തില്‍ നിന്നും എങ്ങനെയാണ് ഭരത്ഭൂഷന്‍ ചെലവുകള്‍ നടത്തുന്നതെന്ന് വിജിലന്‍സ് ചിന്തിച്ചത് സ്വാഭാവികം മാത്രം. മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോയ് കൈതാരം നല്‍കിയ പരാതിയിലാണ് നടപടി.
ചീഫ് സെക്രട്ടറിയും യുവ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും തമ്മില്‍ ആശയഭിന്നതയുണ്ടെന്ന കാര്യം നേരത്തെ മലയാളിവാര്‍ത്ത പുറത്തുവിട്ടിരുന്നു. യുവ സിവില്‍ സര്‍വീസുകാരുടെ നേതൃത്വത്തിലുള്ളത് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി ഐ.എ.എസ് ഉദ്യോഗസ്ഥനായ പ്രശാന്താണ്. പ്രശാന്ത് മന്ത്രി രമേശ് ചെന്നിത്തലയുടെ മനസാക്ഷിപ്പുകാരാനാണ്. വിജിലന്‍സിന്റേയും ആഭ്യന്തരവകപ്പിന്റേയും ചുമതലയും പ്രശാന്തിനാണ്. ഭരത് ഭൂഷണ്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മന്ത്രി പി.കെ.കുഞ്ഞാലികുട്ടിയുടേയും വിശ്വസ്തനാണ്. പാറ്റൂര്‍ ഭൂമി ഇടപാടുകേസിലും ഭരത്ഭൂഷന്‍ ആരോപണ വിധേയനായിരുന്നു.
വിജിലന്‍സിന് നല്‍കിയ പരാതി സത്യസന്ധമായി അന്വേഷിക്കുകയാണെങ്കില്‍ ഭരത്ഭൂഷന് പിടിവീഴുമെന്നാണ് ആഭ്യന്തരവകുപ്പിലെ ഉന്നതര്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha