കണ്ണൂരില്‍ ക്വാറി ഓഫീസില്‍ മാവോയിസ്റ്റ് ആക്രമണം : സാധനങ്ങള്‍ അടിച്ച് തകര്‍ത്ത നിലയില്‍
കണ്ണൂര്‍ ജില്ലയില്‍ നെടുംപൊയില്‍ മാനന്തവാടി റോഡിലെ ചെക്യേരി കോളനിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ന്യൂഭാരത് സ്റ്റോണ്‍ ക്രഷറിന് നേരെ മാവോയിസ്റ്റ് ആക്രമണം.ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്ത് അകത്ത് കടന്ന് മാവോയിസ്റ്റ് സംഘം ഉള്ളിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും അടിച്ച് തകര്‍ത്ത് തീയിട്ട ശേഷം വിടുകയായിരുന്നു.
അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതിന് പിന്നിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. പെരുമ്പാവൂരിലെ അഭിയുടെ നേതൃത്വത്തില്‍ ആറ് പേര്‍ ചേര്‍ന്നാണ് സ്‌റ്റോണ്‍ ക്രഷര്‍ നടത്തുന്നത്. ഓഫീസിന് ഏതാനും അകലെയുള്ള ക്രഷറില്‍ ഉണ്ടായിരുന്ന വെല്‍ഡര്‍ ഗോപി പുറത്തിറങ്ങിയപ്പോള്‍ യുവാവും യുവതിയും ചേര്‍ന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി.്‌സ്ത്രീയാണ് ഓഫീസ് അടിച്ചു തകര്‍ക്കാനുള്ള നിര്‍ദേശം നല്‍കിയതെന്ന് ഗോപി പറയുന്നു.രാവിലെ രണ്ടര മണിയോടെയായിരുന്നു അക്രമം.
തീയിടാന്‍ ഉപയോഗിച്ച കെമിക്കലിനെ കുറിച്ച് ഇപ്പോഴും സംശയം നിലനില്‍ക്കുന്നു.ഫാന്‍, ഫര്‍ണിച്ചര്‍ , ഫാക്‌സ് മിഷീന്‍, രേഖകള്‍ എല്ലാം കത്തി നശിച്ചിട്ടുണ്ട്. അഞ്ച് മിനിട്ട് കൊണ്ട് എല്ലാം അടിച്ച് തകര്‍ത്ത ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു.സംഘം പോകുന്നതിന് മുമ്പ് സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മിറ്റിയുടെ പേരിലുളള പത്തോളം പോസ്റ്ററുകള്‍ ഓഫീസിലും മതിലിലും പതിച്ചിട്ടുണ്ട്.
ആദിവാസികളുടെയും കര്‍ഷകരുടെയും ദുരിതത്തിന് നേരെ കണ്ണടയ്ക്കുന്ന ഭരണാധികാരികള്‍ ടൂറിസത്തിനായി കോടികള്‍ മുടക്കുന്നു.സമ്പന്നരുടെ റിസോര്‍ട്ടുകള്‍ അല്ല കാടിന്റെയും മണ്ണിന്റെയും വെള്ളത്തിന്റെയും അവകാശികളെന്നും വെള്ളത്തിനും മണ്ണിലും കാടിനും മേല്‍ ജനകീയധികാരം സ്ഥാപിക്കുക തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളില്‍ പതിപ്പിച്ചിട്ടുളളത്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha