ആക്രമണത്തിന് പിന്നില്‍ മാവോയിസ്റ്റ് അനുഭാവികളെന്ന് ചെന്നിത്തല
കണ്ണൂരില്‍ നെടുംപൊയിലില്‍ ക്വാറിയ്ക്ക് നേരെ ആക്രമണം നടത്തിയത് മാവോയിസ്റ്റ് അനുഭാവികളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇരുളിന്റെ മറവില്‍ ആക്രമണം നടത്തുന്ന മവോയിസ്റ്റുകള്‍ ഭീരുകളാണ്.
മാവോയിസം എന്ന പേരില്‍ നടക്കുന്നത് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് . ഇതില്‍ ജനങ്ങള്‍ ആശങ്കപ്പെടെണ്ട ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളും ആദിവാസികളും മാവോയിസ്റ്റുകള്‍ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
സാന്നിധ്യം അറിയിക്കുവാന്‍ വേണ്ടി മാത്രമാണ് മാവോയിസ്റ്റുകള്‍ ഇത്തരം ആക്രമണം നടത്തുന്നത്. മാവോയിസ്റ്റുകള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായി നടപടികള്‍ സ്വീകരിക്കും. ആദിവാസി കോളനികളുടെ പിന്നോക്കാവസ്ഥ മാവോവാദികള്‍ ചെയ്യുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് രമേശ് ചെന്നിത്തല വയനാട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha