ദേശീയ ഗെയിംസ് നടത്തിപ്പ് അഴിമതിയുടെ കുംഭമേളയാക്കി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു : വിഎസ്
ദേശീയ ഗെയിംസ് നടത്തിപ്പ് അഴിമതിയുടെ കുംഭമേളയാക്കി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കോമണ്‍വെല്‍ത്ത് ഗെയിംസ് മാതൃകയില്‍ അഴിമതി നടത്താനാണ് ശ്രമം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കേരളത്തിലെ സുരേഷ് കല്‍മാഡിമാരാകാന്‍ ശ്രമിക്കുകയാണെന്നും വിഎസ് ആരോപിച്ചു. ഗെയിംസിന് മുന്നോടിയായി കൂട്ടയോട്ടം സംഘടിപ്പിക്കുന്നതിനുവേണ്ടി ഒരുമാധ്യമ സ്ഥാപനത്തിന് 10 കോടിയിലേറെ രൂപ നല്‍കിയത് ഇതിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബ്രാന്റ് അംബാസഡറായ ദേശീയ ഗെയിംസിന്റെ കൂട്ടയോട്ടം ഇങ്ങനെയൊരു ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെ ഏല്‍പ്പിക്കാതെ തന്നെ ജനങ്ങള്‍ ഏറ്റെടുക്കുമായിരുന്നു. ഇത്രയേറെ പണം ചെലവഴിച്ച് സ്വകാര്യസ്ഥാപനത്തെ സഹായിക്കാനുള്ള ശ്രമം ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടയോട്ടം നടത്താന്‍ ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇനി സരിതാനായരെയും ശാലുമേനോനെയും ക്ഷണിക്കാവുന്നതാണ്. ഓടി ക്ഷീണിക്കുന്നവര്‍ക്ക് കരിക്കുനല്‍കുന്ന കാര്യം തിരുവഞ്ചൂര്‍ ഏറ്റെടുക്കുന്നത് നന്നായിരിക്കും. ഇതിനായും ഏതാനും കോടികള്‍ നല്‍കാവുന്നതാണ്. പൊതുഖജനാവ് ധൂര്‍ത്തടിക്കുന്ന നടപടി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിയുടെ പാപക്കറ കഴുകിക്കളയാനുള്ള നീക്കമാണെന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha