വി. സോമസുന്ദരം ചീഫ്‌സെക്രട്ടറിയാകാന്‍ വിസമ്മതിച്ചു
സംസ്ഥാന ചീഫ്‌സെക്രട്ടറിയാവാന്‍ മുന്‍ സെക്രട്ടറി വി.സോമസുന്ദരം വിസമ്മതിച്ചു. സംസ്ഥാനത്തെ സങ്കീര്‍ണമായി രാഷ്ട്രീയ സ്ഥിതി കണക്കിലെടുത്താണ് കേരളത്തിലേക്കില്ലെന്ന നിലപാട് സോമസുന്ദരം സ്വീകരിച്ചത്. സോമസുന്ദരം സംസ്ഥാനത്തെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ജനുവരി 31 ന് ഭരത്ഭൂഷണ്‍ സ്ഥാനം ഒഴിയുമ്പോള്‍
അതേ സ്ഥാനത്തേയ്ക്ക് അദ്ദേഹമാണ് പരിഗണിക്കപെടേണ്ടത്.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുളള ക്ഷണം ഉണ്ടായിട്ടും സോമസുന്ദരം ചീഫ് സെക്രട്ടറിയാവാന്‍ വിസമ്മതിച്ചു. അതിനാല്‍ ജിജിതോംസനെ ചീഫ് സെക്രട്ടറിയാക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ആലോചിക്കുന്നത്. ജിജിതോംസന്‍ ഇപ്പോള്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറലാണ്. കഴിഞ്ഞ ബുധനാഴ്ചത്തെ മന്ത്രിസഭായോഗം ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു.
സോമസുന്ദരം സംസ്ഥാനത്തെ പ്രധാന വകുപ്പുകളിലെല്ലാം സെക്രട്ടറിയായിരുന്നു. വ്യവസായ വകുപ്പിന്റെ ചുമതയിലിരിക്കുമ്പോഴാണ് ധനസെക്രട്ടറിയായി നിയമിതനായത്. മുതിര്‍ന്ന മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും പ്രയങ്കരനാണ്. എന്നാല്‍ അനാവശ്യമായി വിവാദങ്ങളില്‍ പെടുന്ന ശീലം അദ്ദേഹത്തിനുണ്ട്.
ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടായ കലഹത്തിലും സോമസുന്ദരം ഇടപെട്ടിരുന്നു. അദ്ദേഹം ഐഎഎസുകാരുടെ യോഗം വിളിച്ചുകൂട്ടിയതും വിവാദമായി. ഭരത്ഭൂഷനെ അനുകൂലിക്കുന്ന നിലപാടാണ് സോമസുന്ദരം സ്വീകരിച്ചത്. ജിജി തോംസനോട് ചീഫ് സെക്രട്ടറിയാവാന്‍ തയ്യാറുണ്ടോ എന്ന് സംസ്ഥാന സര്‍ക്കാര്‍ ആരാഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി നേരിട്ടാണ് അദ്ദേഹത്തോട് സംസാരിച്ചത്. പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെപോലെയായിരുന്നു ജിജിതോംസനും. അതുകൊണ്ടുതന്നെ ജിജിതോംസനോട് ഉമ്മന്‍ചാണ്ടിക്ക് താത്പര്യമുണ്ടായിരുന്നു.
അതേസമയം ഭരത്ഭൂഷനെ പോലെയല്ല ജിജിതോംസന്‍. അദ്ദേഹം സൗമ്യമായി മാത്രം പെരുമാറും. ആരോടും കലഹമുണ്ടാക്കുകയില്ല. മന്ത്രിമാരുമായി അദ്ദേഹം നല്ല ബന്ധം സൂക്ഷിക്കുന്നു. ഇപ്പോള്‍
മന്ത്രിമാരായിരിക്കുന്ന പലരുമായും ജിജിതോംസന് നല്ല ബന്ധമുണ്ട്. അവര്‍ക്കിടയില്‍ അദ്ദേഹത്തിനെക്കുറിച്ച് മതിപ്പുമുണ്ട്. ഭരത്ഭൂഷന് സര്‍ക്കാര്‍ അനുയോജ്യമായ ഒരു തസ്തിക നല്‍കേണ്ടിവരും. ഇപ്പള്‍ സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍ നോണ്‍ ജുഡീഷ്യന്‍ അംഗത്തിന്റെ ഒഴിവുണ്ട്. അത് ചിലപ്പോള്‍ ഭരത്ഭൂഷന് നല്‍കാന്‍ സാധ്യതയുണ്ട്. ചില കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും അത് നടക്കാനിടിയില്ല. ഉമ്മന്‍ചാണ്ടിയുടെ മനസില്‍ എന്തോ ഉണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha