ഇന്ധനവില കൂടൂം
സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടാകും. പെട്രോളിന്റെയും ഡീസലിന്റെയും വില്‍പനനികുതി സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വില വര്‍ധിക്കുക.
പെട്രോള്‍ ലിറ്ററിന് 61 പൈസയും ഡീസലിന് 40 പൈസയുമാണ് വര്‍ധിക്കുക. ഇക്കഴിഞ്ഞ ദിവസം പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്ന ഡ്യൂട്ടി വര്‍ധിപ്പിച്ചിരുന്നു.
ഇതേ തുടര്‍ന്ന് വില വര്‍ധിച്ചില്ലെങ്കിലും അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് വിലയില്‍ ഉണ്ടായ ഇടിവിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha