മന്നത്തിന്റെ ശബ്ദം നായന്മാരുടേതായിരുന്നു... സമുദായത്തെ ഒറ്റക്കെട്ടായി നിര്‍ത്തി പുരോഗതിയിലേക്ക് നയിക്കാനുള്ള കരുത്ത് എന്‍എസ്എസിന് ഇപ്പോഴുമുണ്ട്
മന്നത്ത് പത്മനാഭന്‍ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം നായന്മാരുടേതായിരുന്നു സൂപ്പര്‍താരം മോഹന്‍ലാല്‍. മന്നം ജയന്തി സമ്മേളന വേദിയിലാണ് പ്രിയ നടന്‍ മോഹന്‍ലാല്‍ കത്തിക്കയറിയത്.വലിയ കൈയടിയായിരുന്നു മോഹന്‍ലാലിന്‍രെ പ്രസംഗത്തിന് ലഭിച്ചത്
താന്‍ പഠിച്ചത് തിരുവനന്തപുരത്തെ എംജി കോളേജിലാണെന്നും അത് എന്‍എസ്എസിന്റെ സ്ഥാപനമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
എംജി കോളേജിന്റെ തറക്കല്ലിടലിന് എത്തിയ രാജഗോപാലാചാര്യ ഇത്രയും വിപുലമായ കെട്ടിടം വേണമോ എന്ന് മന്നത്തിനോട് ചോദിച്ചു. ഇതിനുള്ള പണം എവിടെ നിന്ന് കിട്ടുമെന്നായിരുന്നു ഉയര്‍ത്തിയത്. അത് പലരുടേയും പോക്കറ്റിലുണ്ടെന്നും ചോദിച്ചാല്‍ മതി അവര്‍ തരമെന്നും മന്നം മറുപടി നല്‍കി. അതു തന്നെയാണ് സംഭവിച്ചതെന്ന് ലാല്‍ ഓര്‍മിപ്പിച്ചു.
അനധികൃതമാര്‍ഗ്ഗത്തിലൂടെ ലഭിച്ച സംഭാവനകൊണ്ടല്ല എന്‍എസ്എസ് വളര്‍ന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പെടുക്കാന്‍ പാവപ്പെട്ടവരില്‍ നിന്നും പണക്കാരില്‍ നിന്നും മന്നം സംഭാവന വാങ്ങി. അതുകൊണ്ടാണ് സാമൂഹിക വിപ്ലവത്തിന് ഉതകുന്ന സ്ഥാപനങ്ങള്‍ കെട്ടിപ്പെടുത്തത്. നായര്‍ സമുദായത്തിന് മാത്രമല്ല എല്ലാവര്‍ക്കും മന്നത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലം കിട്ടിയിട്ടുണ്ടെന്നും ലാല്‍ വിശദീകരിച്ചു. സമുദായത്തെ ഒറ്റക്കെട്ടായി നിര്‍ത്തി പുരോഗതിയിലേക്ക് നയിക്കാനുള്ള കരുത്ത് എന്‍എസ്എസിന് ഇപ്പോഴുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha