സോളാര്‍ സമരത്തിലെ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം രാഷ്ട്രീയ മുദ്രാവാക്യം മാത്രമായിരുന്നുവെന്ന് പിണറായി വിജയന്‍
സോളാര്‍ സമരത്തിലെ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം രാഷ്ട്രീയ മുദ്രാവാക്യം മാത്രമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുഖ്യമന്ത്രി രാജി വയ്ക്കില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് സമരം നടത്തിയത്. സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ സമരം വിജയിച്ചു.
ഭൂസമരവും വിജയമായിരുന്നു. സമരങ്ങള്‍ പരാജയപ്പെട്ടുവെന്ന പ്രതിനിധി സമ്മേളനത്തിലെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സമരത്തെ വിമര്‍ശിച്ചവരെ കടുത്ത ഭാഷയിലാണ് പിണറായി വിജയന്‍ മറുപടി പ്രസംഗത്തില്‍ ആക്രമിച്ചത്.
സോളാര്‍ സമരം പരാജയമാണെന്ന് പറയാന്‍ ആലപ്പുഴയിലെ സിപിഎമ്മുകാര്‍ക്ക് അവകാശമില്ല. സംസ്ഥാനത്ത് ഏറ്റവും കുറച്ചു പേര്‍ സോളാര്‍ സമരത്തില്‍ പങ്കെടുത്തത് ആലപ്പുഴയില്‍ നിന്നാണ്. പത്തനംതിട്ടയ്ക്കും പിന്നിലാണ് ആലപ്പുഴയുടെ സ്ഥാനം.
ആലപ്പുഴയിലെ വിഭാഗീയത ഒരു തരത്തിലും വച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പി. കൃഷ്ണപിള്ള കേസില്‍ പാര്‍ട്ടി തല അന്വേഷണം ആവശ്യമുണ്ടോയെന്ന് സംസ്ഥാന നേതൃത്വം ആലോചിച്ചു തീരുമാനം എടുക്കും.
https://www.facebook.com/Malayalivartha