ജനങ്ങളെ പിഴിഞ്ഞ് സര്‍ക്കാര്‍, സംസ്ഥാനത്ത് പെട്രോല്‍,ഡീസല്‍ വില കൂട്ടി
കേന്ദ്രസര്‍ക്കാരിനു പിന്നാലെ സംസ്ഥാനസര്‍ക്കാരും പെട്രോള്‍ഡീസല്‍ നികുതി വര്‍ധിപ്പിച്ചു. ഇതോടെ സംസ്ഥാനത്തു പെട്രോള്‍ ലിറ്ററിന് 58 പൈസയും ഡീസല്‍ 44 പൈസയും വര്‍ധിച്ചു. തുടര്‍ച്ചയായി രണ്ടാംമാസവും സംസ്ഥാനസര്‍ക്കാര്‍ എണ്ണയുടെ വാണിജ്യനികുതി വര്‍ധിപ്പിച്ചതോടെയാണ് ഈ വിലക്കയറ്റം. വര്‍ധന ഇന്നലെ അര്‍ധരാത്രി നിലവില്‍വന്നു.
ആഗോളവിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഇനിയും കുറയുമെന്നാണ് കരുതിയത്.എന്നാല്‍ അവസരം മുതലെടുത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പെട്രോല്‍, ഡീസല്‍ വില വര്‍ധിപ്പിക്കുകയായിരുന്നു.
പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുന്നതുമൂലമുണ്ടാകുന്ന വരുമാനനഷ്ടം നികത്താന്‍ നികുതി ഏകീകരിക്കുന്നുവെന്നാണു വ്യാഖ്യാനം. 58 പൈസ വര്‍ധിച്ചതോടെ പെട്രോളിന്റെ വാണിജ്യനികുതി 28.72 ശതമാനമായിരുന്നത് 29.92 ശതമാനമായി ഉയര്‍ന്നു. ഡീസലിന്റേത് 22.07 ശതമാനത്തില്‍നിന്ന് 23.01 ശതമാനമായി. ഇതിലൂടെ പ്രതിമാസം 10 കോടി രൂപ വീതം അധികവരുമാനമാണു പ്രതീക്ഷിക്കുന്നത്. ഇന്ധനവില കഴിഞ്ഞ ഡിസംബര്‍ ഒന്നിനും 16നും കുറച്ചിരുന്നു. അതേത്തുടര്‍ന്നു സംസ്ഥാനവരുമാനത്തില്‍ പ്രതിമാസം 20 കോടിയിലേറെ കുറവുണ്ടായതു നികത്താനാണു നികുതിവര്‍ധനയെന്നു ധനവകുപ്പ് വൃത്തങ്ങള്‍ പറയുന്നു. പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്ന എക്‌സൈസ് തീരുവ കഴിഞ്ഞദിവസം വര്‍ധിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന്, വില വര്‍ധിച്ചില്ലെങ്കിലും, രാജ്യാന്തരതലത്തില്‍ ക്രൂഡ്ഓയില്‍ വിലയിലുണ്ടായ ഇടിവിന്റെ പ്രയോജനം ഉപയോക്താക്കള്‍ക്കു ലഭിച്ചില്ല. സംസ്ഥാനസര്‍ക്കാര്‍ നവംബര്‍ 19ന് പെട്രോള്‍ ലിറ്ററിന് 69 പൈസയും ഡീസലിനു 49 പൈസയും കൂട്ടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha