എതിരേ കടന്നുപോയ ട്രെയിനില്‍നിന്നു എറിഞ്ഞ വെള്ളക്കുപ്പി കൊണ്ട് ലോക്കോ പൈലറ്റിന്റെ കണ്ണ് തകര്‍ന്നു
നാഗര്‍കോവില്‍- കോട്ടയം പാസഞ്ചര്‍ ട്രെയിന്‍-ന്റെ ലോക്കോ പൈലറ്റിന്റെ കണ്ണ് തകര്‍ന്ന സംഭവത്തില്‍ പോലീസും ആര്‍പിഎഫും അന്വേഷണം തുടങ്ങി.
കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനു സമീപം എതിര്‍വശത്തു കൂടി കടന്നുപോയ ട്രെയിനില്‍നിന്ന് ആരോ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് വെള്ളക്കുപ്പി വീണാണ് ട്രെയിനിന്റെ എന്‍ജിന്‍കാബിന്റെ ഗ്ലാസ് തകര്‍ന്നതെന്നാണ് പോലീസിനു മൊഴി നല്‍കിയിട്ടുള്ളത്.
കണ്ണിനു ഗുരുതരമായി പരിക്കേറ്റ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് വിജയകൃഷ്ണന്‍ തിരുവനന്തപുരത്തെ സ്വകാര്യ കണ്ണാശുപത്രിയില്‍ ചികിത്സയിലാണ്.
ട്രെയിന്‍ കോട്ടയത്തേക്കു വരുകയായിരുന്നു. കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനു സമീപം വേഗം കുറച്ചു വന്നുകൊണ്ടിരുന്നപ്പോള്‍ ട്രാക്കിനോടു ചേര്‍ന്ന കുറ്റിക്കാട്ടില്‍നിന്ന് വലിച്ചെറിഞ്ഞ ഒരു പ്ലാസ്റ്റിക് കുപ്പി, എന്‍ജിന്‍ കാബിനിലെ ഗ്ലാസില്‍ ശക്തിയായി വന്നടിച്ചതിനെതുടര്‍ന്ന് പൊട്ടിത്തെറിച്ച ഗ്ലാസ്‌കഷണങ്ങളാണ് കണ്ണില്‍ പതിച്ചതെന്നാണ് വിജയകൃഷ്ണന്‍ പോലീസിനു നല്‍കിയിരിക്കുന്ന മൊഴി.
മാളിയേക്കല്‍ ലവല്‍ക്രോസിനു സമീപം വൈകുന്നേരം 6.40ന് ആയിരുന്നു സംഭവം. ഇതേത്തുടര്‍ന്നു കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍, പാസഞ്ചര്‍ യാത്ര അവസാനിപ്പിച്ചു. അതിലെ യാത്രക്കാരെ പിന്നാലെ വന്ന തിരുവനന്തപുരം- എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് ട്രെയിനില്‍ കയറ്റി വിടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha