സി.കെ. ശശീന്ദ്രന്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി
സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി സി.കെ. ശശീന്ദ്രന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം തവണയാണ് സി.കെ. ശശീന്ദ്രന്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. സമവായത്തിലൂടെയാണ് ശശീന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തത്. പ്രദേശിക തലത്തിലുള്ള വിഭാഗിയതകള്‍ ഉണ്ടായിരുന്നുവെങ്കിലും കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ട് സമവായത്തിലൂടെ സെക്രട്ടറിയെ തെരഞ്ഞെടുക്കുകയായിരുന്നു. പുതിയ ജില്ലാ കമ്മിറ്റിയില്‍ അഞ്ച് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. പുതുമുഖങ്ങള്‍ അഞ്ചു പേരും യുവജനങ്ങളാണെന്ന പ്രത്യേകതയുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha