ഡെപ്യൂട്ടി കമ്മീഷണറായ ഭാര്യയുടെ പോലീസ് വേഷം ധരിച്ച എര്‍ണാകുളം കലക്ടര്‍ എം ജി രാജമാണിക്യത്തിനെതിരെ പ്രതിഷേധം
ഭാര്യയും സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ നിശാന്തിനിയുടെ യുണിഫോമിട്ട എര്‍ണാകുളം കലക്ടര്‍ എം ജി രാജമാണിക്യം പുലിവാല് പിടിച്ചു. പുതുവര്‍ഷത്തില്‍ ഡിഐജി വേഷം ധരിച്ച് ഫോട്ടോയെടുത്ത ജില്ലാ കലക്ടര്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് പോലീസ് സേനക്കുള്ളില്‍ ഉയരുന്നത്.
പുതുവര്‍ഷത്തോടനുബന്ധിച്ചാണ് പരസ്യമായി ഡിഐജി വേഷം ധരിച്ച് കലക്ടര്‍ പ്രത്യക്ഷപ്പെട്ടത്. വീട്ടമ്മയുടെ റോളില്‍ രാജമാണിക്യത്തിന്റെ പൊലീസ് വേഷത്തോടൊപ്പം ഭാര്യ നിശാന്തിനിയുമുണ്ടായിരുന്നു. മനസിലെ ഡിഐജി മോഹമാണ് വേഷത്തിലൂടെ സാധിച്ചത്. രാജമാണിക്യത്തിന്റെ കുട്ടിക്കാലംമുതലുള്ള മോഹം ഐപിഎസ് ഓഫീസറാവുക എന്നായിരുന്നു. പക്ഷേ, ഐഎഎസ് ചട്ടക്കൂട്ടിലാണ് രാജമാണിക്യം എത്തിപ്പെട്ടത്.തന്റെ ഐപിഎസ് ആവുക എന്ന മോഹമാണ് പോലീസ് വേഷമിട്ടതിന് പിന്നില്‍.
ഉത്തരവാദിത്തപ്പെട്ട ഐഎഎസ് - ഐപിഎസ് ദമ്പതികള്‍ സ്വന്തം പദവി മറന്ന് വെറും പബ്ലിസിറ്റി സ്റ്റണ്ട് നടത്തുന്നതിലുള്ള പ്രതിഷേധമാണ് പൊലീസ് സേനയ്ക്കുള്ളില്‍ ഉയരുന്നത്. ഉന്നത ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ എതിര്‍പ്പുമായി എത്തിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിറ്റി പൊലീസിന്റെ പരിപാടിക്ക് പൊലീസ് വേഷത്തിലെത്തിയ നടന്‍ സുരേഷ് ഗോപിയെ അസിസ്റ്റന്റ് കമ്മീഷണര്‍ സല്യൂട്ട് ചെയ്ത് സ്വീകരിച്ചതും വിവാദമായിരുന്നു. നടന്‍ സുരേഷ് ഗോപി സാധാരണ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് പോരുന്ന ഐപിഎസ് ഓഫീസറുടെ വേഷം പൊലീസ് സേനക്ക് അഭിമാനമായിട്ടും അന്ന് പ്രതിഷേധമുയര്‍ന്നത് സേനയുടെ ചട്ടവും നിയമവും മുന്‍ നിര്‍ത്തിയാണ്. കലക്ടര്‍ തന്നെ ഇത്തരത്തില്‍ ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയുള്ള പ്രകടനം നടത്തുന്നത് സേനയെ ചൊടിപ്പിച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha