പത്തരമാറ്റുള്ള സത്യസന്ധത
ഇന്നലെ രാവിലെ 11 മണിയോടെയാണ് കൊഴുവല്ലൂര്‍ കുതിരവട്ടം ശിവാലയത്തില്‍ എം.എന്‍ രാഘവന്‍-കെ.കെ സുമതി ദമ്പതികള്‍ ചമ്മത്തുമുക്ക് ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും ഡോക്ടറെ കാണാന്‍ ചെങ്ങന്നൂരിലേക്കുപോകാന്‍ \'മറ്റം മഹാദേവന്‍\' എന്ന ഓട്ടോയില്‍ കയറിയത്.
വൈ.എം.സി.എയ്ക്ക് സമീപമുള്ള ഡോക്ടറുടെ ക്ലിനിക്കില്‍ അവരെ എത്തിച്ചശേഷം ഓട്ടോ തിരികെ പോയി. ഡോക്ടറെ കാണാന്‍ കാത്തിരിക്കുമ്പോഴാണ് തങ്ങളുടെ ബാഗ് കൈയ്യിലില്ലെന്ന കാര്യം അവര്‍ക്കോര്‍മ്മ വന്നത്. അത് എവിടെ വച്ച്, എങ്ങനെ നഷ്ടപ്പെട്ടെന്ന് അവര്‍ക്കൊരെത്തുംപിടിയും കിട്ടിയില്ല! ബാഗിനുള്ളില്‍ ഉണ്ടായിരുന്ന 70,000 രൂപയും കൈമോശം വന്നല്ലോ എന്നോര്‍ത്ത് ആകെ മനോവിഷമത്തിലായി.
ഈ സമയം വേറെ ഓട്ടത്തിനുപോയ ഓട്ടോഡ്രൈവര്‍ വിജയന്‍ വൈകിട്ട് നാലു മണിയോടെയാണ് ചമ്മത്തുംമുക്കിലെ സ്റ്റാന്‍ഡില്‍ തിരികെയെത്തിയത്. അപ്പോഴാണ് ഓട്ടോയുടെ പിന്‍സീറ്റിന്റെ വശത്തായി ഒരു ബാഗ് കണ്ടെത്തിയത്. ബാഗ് തുറന്നുനോക്കിയപ്പോള്‍ അത് സ്വന്തമാക്കണമെന്നല്ല, മറിച്ച് പെട്ടെന്നുതന്നെ ഉടമസ്ഥനെ കണ്ടുപിടിച്ച് ബാഗ് തിരികെയേല്‍പ്പിക്കണമെന്നാണ് തോന്നിയത്. ഉടനെതന്നെ ബാഗിനുള്ളിലെ ഫോണ്‍ നമ്പരില്‍ നിന്ന് ഉടമസ്ഥനെ വിളിച്ചുവിവരം പറഞ്ഞു.
തുടര്‍ന്ന് സ്റ്റാന്‍ഡിലെ മറ്റ് ഡ്രൈവര്‍മാരോടൊപ്പം ഡോക്ടറുടെ വീട്ടലെത്തിയ വിജയന്‍, അധ്യാപക ദമ്പതികളേയും കൂട്ടി ചെങ്ങന്നൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി സി.ഐ: ആര്‍.ബിനു, എസ്..ഐ: ഡി.വര്‍ഗീസ്, വെണ്‍മണി എസ്.ഐ: എച്ച്.അനില്‍കുമാര്‍,ഡ്രൈവേഴ്‌സ് യൂണിയന്‍ യൂണിറ്റ് പ്രസിഡന്റ് രാധാകൃഷ്ണ പണിക്കര്‍,സെക്രട്ടറി പി.ജി രാജേഷ്‌കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പണം കൈമാറുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha