സജി ചെറിയാന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി : സുധാകരപക്ഷത്തിന് മേല്‍കൈ
സി.പി.എം സംസ്ഥാന സമ്മേളനത്തിന് വേദിയാവുന്ന ആലപ്പുഴ ജില്ലാ കമ്മിറ്റി ജി.സുധാകരന്റെ നേതൃത്വത്തിലുള്ള വിഭാഗം പിടിച്ചു. സജി ചെറിയാനാണ് ജില്ലാ സെക്രട്ടറി. പുതുതായി കമ്മിറ്റിയില്‍ എത്തിയ അഞ്ചംഗങ്ങളില്‍ നാലു പേരും സുധാകരപക്ഷ നേതാക്കളാണ്. കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ മൂന്നു പേരും മുന്‍ ജില്ലാ സെക്രട്ടറി സി.ബി.ചന്ദ്രബാബുവിനെ അനുകൂലിക്കുന്ന നേതാക്കളാണ്.
ജി.സുധാകരനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റിന് പരാതി നല്‍കിയ മുതിര്‍ന്ന നേതാവ് എ.രാഘവനെയും ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. വി.എസ് പക്ഷത്ത് നിന്ന് എന്‍.സജീവനും ജില്ലാ കമ്മിറ്റിയില്‍ മടങ്ങിയെത്തി. ജി.ഹരിശങ്കര്‍. പി.കെ.സാബു. വി.എസ്.മണി, കെ.മധുസൂദനന്‍, എന്നിവരാണ് പുതിയതായി ജില്ലാ കമ്മിറ്റിയില്‍ എത്തിയത്. ബാഹുലേയനെയും അബ്ദുള്‍ ഷുക്കൂറിനെയും പ്രായാധിക്യത്തിന്റെ പേരിലാണ് ഒഴിവാക്കിയത്. എന്നാല്‍ വി.എസ്.മണിയെ കമ്മിറ്റിയില്‍ പുതിയതായി ഉള്‍പ്പെടുത്താന്‍ പ്രായം തടസമായില്ല. തോമസ് ഐസക് പക്ഷക്കാരനായിരുന്ന ജില്ലാ സെക്രട്ടറി സി.ബി.ചന്ദ്രബാബുവിന് പകരമാണ് സജി ചെറിയാന്‍ എത്തിയത്.
ആലപ്പുഴ ജില്ലയില്‍ ജി.സുധാകരന്‍ തന്റെ സന്പൂര്‍ണ ആധിപത്യം വീണ്ടും തെളിയിക്കുന്നു എന്നാണ് സമ്മേളനം നല്‍കുന്ന സൂചന. സമ്മേളന മറുപടിയലടക്കം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ജി.സുധാകരപക്ഷത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചതെങ്കിലും സെക്രട്ടേറിയറ്റിലേയും പ്രതിനിധികളിലെയും ഭൂരിപക്ഷ പിന്തുണ ഉയര്‍ത്തിക്കാട്ടി സ്വന്തം തീരുമാനം അംഗീകരിപ്പിക്കാന്‍ സുധാകരനായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha