ആലപ്പുഴയില്‍ ഞായറാഴ്ച ചുംബന സമരം
ഒരിടവേളയ്ക്കുശേഷം ചുംബനസമരം വീണ്ടും വാര്‍ത്തയില്‍ നിറയുന്നു. ആലപ്പുഴ ബീച്ചില്‍ ഞായറാഴ്ച വൈകുന്നേരം ചുംബന സമരം അരങ്ങേറുന്നത്. ഉച്ചക്ക് രണ്ടിനു സമരം ആരംഭിക്കും.
സമരസല്ലാപം, സമരസംഗീതം, സമരപാചകം, സമരനൃത്തം, സമരവര, സമരശില്പം, സമരാലിംഗനം, സമരചുംബനം തുടങ്ങിയ സമരകലകളുടെ സംഗമ പരിപാടികളാണ് നടക്കുന്നത്.കൊച്ചിയിലും കോഴിക്കോട്ടും നടന്ന ചുംബന സമരങ്ങള്‍ക്കു പിന്നാലെയാണ് ആലപ്പുഴയിലും സമരം അരങ്ങേറുന്നത്.
മുന്‍ ചുംബനസമരങ്ങളില്‍ വ്യാപകമായ അക്രമം അരങ്ങേറിയതിനാല്‍ ഇത്തവണ പോലീസ് അതീവ ജാഗ്രതയിലാണ്. ആലപ്പുഴയ്ക്കുശേഷം വയനാട്ടിലും ചുംബനസമരം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. സദാചാര പോലീസിംഗിനെതിരായ സമരം എം. രാജേഷ്, മായ കൃഷ്ണന്‍, പി.എസ്. സുമനന്‍, ലാസര്‍ ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha