പരീക്ഷയില്‍ കൂട്ടത്തോല്‍വി, ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് വകുപ്പ് തല പരീക്ഷ ഒഴിവാക്കാന്‍ നീക്കം
വിലയ പരീക്ഷയൊക്കെ പാസായാണ് ഐഎസും-ഐപിഎസുമൊക്കെ കിട്ടിയതെങ്കിലും ഇവിടെത്തെ വകുപ്പ് തല പരീക്ഷ പാസാവാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് യുവ ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥര്‍. പരീക്ഷ എഴുതുംതോറും തോല്‍വി. മനപ്പൂര്‍വം തോല്‍പ്പിക്കുകയണോ എന്നറിയാല്‍ ഇവര്‍ പിഎസ് സി ചെയര്‍മാനെ കണ്ട് പരാതി പറഞ്ഞു. എന്നിട്ടും ഒരു കാര്യവും ഇല്ല. പരാതി പറഞ്ഞതിന്റെ പിറ്റേന്ന് അടുത്ത പരീക്ഷയ്ക്കുള്ള വിജ്ഞാപനം പിഎസ്‌സി ഗസറ്റില്‍ പ്രസിദ്ധീകരിച്ചു പിഎസ്‌സി പണികൊടുത്തു.
ഇതിനെതിരെ യുവ ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥര്‍ പരാതിയുമായി ചീഫ് സെക്രട്ടറിയെ സമീപിച്ചിരിക്കുകയാണ്. എന്തിനാണെന്നറിയോ പരീക്ഷ ഒഴിവാക്കിത്തരാന്‍. സര്‍ക്കാര്‍ സര്‍വീസിലുള്ള എല്ലാ ഉദ്യോഗസ്ഥരും വകുപ്പുതല പരീക്ഷ പാസാകണമെന്നു നിര്‍ബന്ധമുള്ളപ്പോഴാണ് ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കു വകുപ്പുതല പരീക്ഷകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
മലയാള ഭാഷയിലും കേരളത്തിലെ നിയമങ്ങളിലും മറ്റുമായി ഏതാനും പേപ്പറുകളാണു പാസാകേണ്ടത്. പിഎസ്‌സിയാണു വകുപ്പുതല പരീക്ഷ നടത്തുന്നത്.
സമീപകാലത്തു കേസില്‍ കുടങ്ങിയ യുവ ഐപിഎസ് ഉദ്യോഗസ്ഥനു വകുപ്പുതല പരീക്ഷ ഒഴിവാക്കി നല്‍കിയതാണ് ഇപ്പോഴത്തെ നീക്കങ്ങളുടെ തുടക്കം. കഴിഞ്ഞ ചീഫ് സെക്രട്ടറിയുടെ കാലത്തായിരുന്നു ഇത്. തുടര്‍ന്നു ഗവര്‍ണറുടെ എഡിസിയായ ഐപിഎസ് ഉദ്യോഗസ്ഥന്‍ വകുപ്പുതല പരീക്ഷ
പാസാകാതിരുന്നപ്പോള്‍ അദ്ദേഹത്തിനും ഇളവു നല്‍കി. രണ്ടു പേര്‍ക്ക് ഇളവു നല്‍കാമെങ്കില്‍ മറ്റുള്ളവര്‍ക്കും ആകാമെന്ന നിലപാടുമായി എല്ലാവരും സമ്മര്‍ദം ചെലുത്തിയപ്പോള്‍ ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കു വകുപ്പുതല പരീക്ഷയേ വേണ്ടെന്നു തീരുമാനമായി. മറ്റു സംസ്ഥാനക്കാര്‍ ട്യൂഷന്‍ വഴിയും മറ്റുമാണു മുന്‍പു മലയാളം പരീക്ഷ പാസായിരുന്നത്.എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തോടെ ആര്‍ഡിഒയ്ക്കും കലക്ടര്‍ക്കുമൊന്നും മലയാളം അറിയാത്ത അവസ്ഥ വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha