എയര്‍ ഇന്ത്യ വിമാനം റാഞ്ചിയേക്കുമെന്ന് ഭീഷണി, വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി
എയര്‍ ഇന്ത്യ വിമാനം റാഞ്ചിയേക്കുമെന്ന് ഭീഷണി.ഇതിനെത്തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ ശക്തമാക്കി. എയര്‍ ഇന്ത്യയുടെ കൊല്‍ക്കത്ത ഓഫിസിലാണ് അജ്ഞാത സന്ദേശം ലഭിച്ചത്.
വിമാനം റാഞ്ചുമെന്ന ഭീഷണി സന്ദേശം വന്നത് ബംഗാളില്‍ നിന്നാണെന്ന് പൊലീസ് പറഞ്ഞു. എയര്‍ ഇന്ത്യയുടെ ഓഫീസിലേക്ക് ശനിയാഴ്ച വൈകീട്ടാണ് ഭീഷണി സന്ദേശം എത്തിയത്. ഇത്തരത്തിലുള്ള ഭീഷണി സന്ദേശങ്ങള്‍ സ്ഥിരമാണ്. ഭീഷണി ഗൗരവമായി എടുത്തിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
അതേസമയം, ഏതു വിമാനമാണ് റാഞ്ചുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഫോണ്‍ വന്നയുടനെ പൊലീസിനെ അറിയിച്ചതായും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. വിമാനത്താവളങ്ങളിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും വിമാനങ്ങളുടെ സമയക്രമങ്ങളില്‍ മാറ്റമില്ലെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച ഗുജറാത്ത് തീരത്ത് കോസ്റ്റ് ഗാര്‍ഡ് പിന്തുടര്‍ന്ന ബോട്ട് പെട്ടിത്തെറിക്കുകയും കഴിഞ്ഞ ദിവസം തീരത്ത് അജക്കഞാത ബോട്ട് കണ്ടെത്തുകയും ചെയക്കതതോടെ രാജ്യത്തെ തുറമുഖങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha