കൊച്ചിയിലും തിരുവനന്തപുരത്തും മൊബൈല്‍ റേഡിയേഷന്‍ അപകടകരമാം വിധത്തിലെന്ന് പഠനം
കൊച്ചിയിലും തിരുവനന്തപുരത്തും മൊബൈല്‍ റേഡിയേഷന്റെ തോത് അപകടകരമാം വിധം വര്‍ധിച്ചെന്നു സ്വദേശി ശാസ്ത്ര പ്രസ്ഥാനം നടത്തിയ പഠനം കണ്ടെത്തി.
കുസാറ്റ് മുന്‍ പ്രഫസറായിരുന്ന വി.പി.എന്‍. നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊച്ചി അപകടകരമാംവിധം റേഡിയേഷന്റെ പിടിയിലാണെന്ന് കണ്ടെത്തിയത്.
കൊച്ചിയില്‍ വൈറ്റില, കലൂര്‍, ഇടപ്പള്ളി, കാക്കനാട് മേഖലകളില്‍ റേഡിയേഷന്റെ തോത് ഏറ്റവും കൂടുതലാണെന്ന് പഠനത്തിലൂടെ കണ്ടെത്തിയതായി വി.പി.എന്‍ നമ്പൂതിരി പറഞ്ഞു.
നഗരത്തില്‍ 90 ശതമാനം ഭാഗങ്ങളിലും റേഡിയേഷന്റെ തോത് കൂടുതലാണ്. ഇനി ഒരു ടവര്‍ പോലും കൊച്ചിയില്‍ സ്ഥാപിക്കാനാകില്ല.
പല ടവറുകളും നിശ്ചിത ഉയരത്തിലല്ല സ്ഥാപിച്ചിരിക്കുന്നത് എന്നതും റേഡിയേഷന്റെ തോത് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജി. ബിന്ദു, കെ.ആര്‍. വിജേഷ്, ഹൃദ്യ ബി. കുറുപ്പ് എന്നിവരും പഠനസംഘത്തിലുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha