വേണ്ടാ ഞങ്ങളെത്തൊട്ട് കളിക്കേണ്ടാ... ഫെയ്‌സ് ബുക്ക് അന്തിക്രിസ്തുവാണെന്ന് സുരേഷ് ഗോപി; താരത്തെ കടന്നാക്രമിച്ച് അന്തിക്രിസ്തുക്കളും സത്യക്രിസ്തുക്കളും
ഫെയ്‌സ് ബുക്ക് അന്തിക്രിസ്തുവാണെന്നു നടന്‍ സുരേഷ് ഗോപി. മൊബൈല്‍ ഫോണ്‍ അന്തിക്രിസ്തുവാകുമെന്നാണ് താന്‍ കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്ക് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു പോലും ഉപയോഗിച്ചു തുടങ്ങി.
കണ്ണൂരില്‍ ജയന്റ്‌സ് അവാര്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ എം.കെ. ഹരിപ്രസാദിനു നല്‍കുന്ന ചടങ്ങിനിടെ പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
മുഖ്യധാരാ മാധ്യമങ്ങള്‍ക്കും മീതെ സോഷ്യല്‍ മീഡിയ വളര്‍ന്നു. ഫെയ്‌സ് ബുക്ക് അക്കൗണ്ടുകളുടെ റജിസ്‌ട്രേഷന് പാസ്‌പോര്‍ട്ട് പോലെയുള്ള തിരിച്ചറിയല്‍ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കണെമന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സുരേഷ് ഗോപിയ്‌ക്കെതിരെ ഫേസ്ബുക്കിലൂടെ തന്നെ പ്രതിഷേധം ഉയരുകയാണ്. ക്രിസ്തുവിന്റെ പത്ത് കല്‍പനകള്‍ ലംഘിക്കുന്നവരാണ് പൊതുവേ അന്തിക്രിസ്തുവെന്ന് പറയുന്നത്. ഈ ആര്‍ത്ഥത്തിലായിരിക്കും സുരേഷ് ഗോപി പറഞ്ഞത്.
എന്നാല്‍ സുരേഷ് ഗോപിയെ കടന്നാക്രമിച്ച് അന്തിക്രിസ്തുക്കളും സത്യക്രിസ്തുക്കളും ഒരുപോലെ രംഗത്തെത്തി. ബിജെപിയിലേക്ക് ചേക്കേറുമെന്ന് തുറന്നു പറഞ്ഞ സുരേഷ് ഗോപി, ആവശ്യമില്ലാതെ ക്രിസ്തുവിനെ ഉപമിച്ചത് മറ്റൊരു വിവാദത്തിനും തിരികൊളുത്തിയിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha