പൂട്ടിയ 150 ബാറുകളില്‍ ഇന്നുമുതല്‍ ബീയര്‍ വൈന്‍ വില്‍പ്പന
സംസ്ഥാനത്തെ പൂട്ടിയ 418 ബാറുകളില്‍ 150 എണ്ണം ഇന്നു തുറക്കും.ഇതില്‍ ബീയര്‍, വൈന്‍ വില്‍പനയാണ് നടക്കുക. ബീയര്‍ സീസണ്‍ എത്തിയതിനൊപ്പം പുതിയ പാര്‍ലറുകള്‍ കൂടി തുറക്കുന്നതോടെ ആവശ്യകത കൂടുമെന്ന കണക്കുകൂട്ടലില്‍ ബിവ്‌റിജസ് കോര്‍പറേഷന്‍ കമ്പനികള്‍ക്കു നല്‍കിയ ഓര്‍ഡര്‍ മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ചു. ബാറുകള്‍ പൂട്ടിയതോടെ ഇത് ഏഴുലക്ഷം കേസ് ആയി ചുരുങ്ങിയിരുന്നു.പുതിയ ബീയര്‍, വൈന്‍ പാര്‍ലറുകള്‍ തുറക്കുന്നതോടെ വില്‍പന കുതിച്ചുയരുമെന്നാണു ബെവ്‌കോയുടെ കണക്കുകൂട്ടല്‍.
ഡിസംബര്‍ മുതല്‍ മേയ് വരെയാണു കേരളത്തില്‍ ബീയര്‍ സീസണ്‍. മറ്റു മാസങ്ങളെ അപേക്ഷിച്ച് ഇരട്ടിയോളം ബീയര്‍ വില്‍പനയുള്ള ഈ മാസങ്ങളിലുള്ളത്. ഈ സീസണില്‍ മാസം ശരാശരി ഒന്‍പതു ലക്ഷം കേസ് ബീയര്‍ ആണു ചെലവാകുന്നത്.
പൂട്ടിയ ബാറുകളില്‍ ബീയര്‍, വൈന്‍ ലൈസന്‍സിന് ഇതുവരെ അപേക്ഷിച്ചത് 190 ബാറുകള്‍ മാത്രം. നാല്‍പതോളം അപേക്ഷകളില്‍ എക്‌സൈസ് വകുപ്പിന്റെ പരിശോധന പൂര്‍ത്തിയായിട്ടില്ല. ഇന്നും നാളെയുമായി ഏതാനും അപേക്ഷകള്‍ കൂടി ലഭിക്കുമെന്നാണ് എക്‌സൈസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നാലുലക്ഷം രൂപയാണു പുതിയ ലൈസന്‍സിനു വേണ്ടി ബാറുകള്‍ കെട്ടിവയ്‌ക്കേണ്ടത്. ഏതാണ്ട് എട്ടുകോടിയോളം രൂപയാണു സര്‍ക്കാരിനു ഫീസ് ഇനത്തില്‍ ലഭിച്ചത്. എറണാകുളത്തും തൃശൂരിലുമാണു കൂടുതല്‍ ലൈസന്‍സുകള്‍ അനുവദിച്ചിട്ടുള്ളത് - 30 വീതം. കോട്ടയത്ത് 50 അപേക്ഷകളില്‍ അഞ്ചെണ്ണത്തിനു മാത്രമേ ലൈസന്‍സ് നല്‍കിയിട്ടുള്ളൂ. കോഴിക്കോട്ടു ലഭിച്ച അഞ്ച് അപേക്ഷകര്‍ക്കും ലൈസന്‍സ് നല്‍കി. തിരുവനന്തപുരത്തു 17 എണ്ണത്തിനു ലൈസന്‍സ് ലഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha