പ്ലസ് ടു, വി.എച്ച്.എസ്.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു, പ്ലസ് ടു 81.34% വി.എച്ച്.എസ്.സി. 90.32% വിജയം
ഈ വര്‍ഷത്തെ പ്ലസ് ടു, വി.എച്ച്.എസ്.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ് ടു പരീക്ഷയില്‍ 81.34% പേര് വിജയം നേടി. വി.എച്ച്.എസ്.സി. പരീക്ഷയില്‍ 90.32%മാണ് വിജയം. പ്ലസ് ടു വില്‍ 5132 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടി. എറണാകുളം ജില്ലയിലാണ് വിജയ ശതമാനം ഏറ്റവും കൂടുതല്‍. ഏറ്റവും കുറവ് വിജയ ശതമാനം പത്തനംതിട്ട ജില്ലയിലാണ്. 42 സ്കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തിലെ വിജയ ശതമാനം 31.55 ശതമാനമാണ്. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിച്ചത്.
ഏറ്റവും കൂടുതല്‍ എപ്ലസ് നേടിയ കുട്ടികള്‍ തൃശ്ശൂര്‍ ജില്ലയാണ്. ഏറ്റവും കൂടുതല്‍ എപ്ലസ് നേടിയ സ്ക്കൂള് തിരുവനന്തപുരത്ത് പട്ടം സെന്റ്മേരീസ് ഹൈയര്‍ സെക്കന്‍ഡറി സ്ക്കൂളാണ്. പട്ടികജാതി വിഭാഗത്തില്‍ 79 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എപ്ലസ് ലഭിച്ചു. പട്ടികവര്‍ഗ വിഭാഗത്തില്‍ അഞ്ച് കുട്ടികള്‍ക്കും മുഴുവന്‍ വിഷയത്തില്‍ എ പ്ലസ് ലഭിച്ചു.
https://www.facebook.com/Malayalivartha