ബാറുടമകളില്‍ നിന്നും കോഴ വാങ്ങിയ മറ്റ് രണ്ട് മന്ത്രിമാര്‍ രമേശ് ചെന്നിത്തലയും കെ ബാബുവുമാണെന്ന് വി എസ് അച്യുതാനന്ദന്‍
മദ്യവ്യവസായികളില്‍ നിന്നും കോഴ വാങ്ങിയ മറ്റ് രണ്ട് മന്ത്രിമാര്‍ രമേശ് ചെന്നിത്തലയും കെ ബാബുവുമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഇരുവരും മന്ത്രിസ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്നും വി എസ് ആവശ്യപ്പെട്ടു.
കെ എം മാണി മാത്രമല്ല കോഴ വാങ്ങിയതെന്നും നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശും മാണിമാത്രമല്ല വേറെ രണ്ടാ മന്ത്രിമാര്‍ക്ക് കൂടി പങ്കുണ്ടന്ന് വെളിപ്പെടുത്തിയിരുന്നു. ബാര്‍ കോഴ കേസില്‍ 20 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായ കാര്യമാണന്നുമ ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും വി എസ് ആവശ്യപ്പെട്ടു.
ബാര്‍ കോഴ വിവാദത്തില്‍ മുഖ്യമന്ത്രിയുടേയും ധനമന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്. വിഎസിന്റെ വെളിപ്പെടുത്തലിനോട് മന്ത്രി കെഎം ബാബുവും രമേശ് ചെന്നിത്തലയും ഇതുവരെ പ്രതികരിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha