സംശയരോഗിയായ ടെക്കി ഭാര്യയെ തലയ്ക്കടിച്ച് മുറിയിലിട്ട് പൂട്ടിയ ശേഷം ആത്മഹത്യ ചെയ്തു
ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലെ ദ്വാരകയില്‍ താമസിക്കുന്ന അമിത് ബച്ചന്‍ (32)എന്ന യുവാവാണ് ഭാര്യ ശിവാനിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ചത്.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് അമിത്തും ശിവാനിയും വിവാഹിതരായത്. എന്നാല്‍ ഇരുവരുടെയും ദാമ്പത്യബന്ധം അത്ര സുഖകരമായിരുന്നില്ല. സംശയമായിരുന്നു വില്ലന്‍. പലപ്പോഴും ഇരുവരും തമ്മില്‍ വഴക്കിടാറുണ്ടായിരുന്നു.
ശനിയാഴ്ച രാത്രി ഒരു പാര്‍ട്ടി കഴിഞ്ഞ് വീട്ടിലെത്തിയ അമിത് ശിവാനിയുമായി വഴക്കിട്ടു. തര്‍ക്കത്തിനൊടുവില്‍ അമിത് ശിവാനിയുടെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയ്ക്കടിച്ച ശേഷം മുറിക്കുള്ളിലിട്ട് പൂട്ടി. അതിനുശേഷം മറ്റൊരു മുറിയില്‍ കയറി അമിത് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. അമിതിന്റെ അമ്മ ചന്ദ്രകാന്തയും ഇവര്‍ക്കൊപ്പമാണ് താമസം. അവരെയും അമിത് മുറിക്കുള്ളിലിട്ട് പൂട്ടിയിരുന്നു.
പുലര്‍ച്ചെ 5.30ന് ബോധം വീണ്ടെടുത്ത ശിവാനി സഹായത്തിനായി അഭ്യര്‍ത്ഥിച്ചപ്പോള്‍ ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. വാതില്‍ പൂട്ടിയിരുന്നതിനാല്‍ അടുത്ത ഫ്‌ളാറ്റിലെ ബാല്‍ക്കണി വഴിയാണ് പൊലീസ് അമിത്തിന്റെ മുറിയില്‍ കടന്നത്. പൊലീസ് എത്തുമ്പോള്‍ അമിത്തിന്റെ മൃതദേഹം തറയില്‍ കിടക്കുകയായിരുന്നു. തൂങ്ങി മരിക്കാന്‍ ഉപയോഗിച്ച ടെലിവിഷന്‍ കേബിള്‍ പൊട്ടി വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശിവാനി ആശുപത്രിയില്‍ ചികിത്സയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha