നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ച് മുന്‍ എംപി പി.ടി തോമസ്, ഡീനിനെ തോല്‍പ്പിച്ചത് നേതൃത്വം
ഇടുക്കി ഡി.സി.സിക്കെതിരേ ശക്തമായ വിമര്‍ശനവുമായി മുന്‍ എം.പി. പി.ടി. തോമസ് രംഗത്തെത്തി. അദ്ദേഹത്തിന്റെ നിലപാട് എ ഗ്രൂപ്പിലെ ചേരിപോരും രൂക്ഷമാക്കിയിട്ടുണ്ട്. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണു പി.ടി. നേതൃത്വത്തിനെതിരെ തുറന്നടിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന ഡീന്‍ കുര്യാക്കോസിനെ തോല്‍പ്പിക്കാന്‍ സംഘടിതശ്രമം നടന്നതായി അദ്ദേഹം ആരോപിച്ചു.തെരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസിനെ തോല്‍പ്പിക്കാന്‍ കാലുവാരല്‍ നടന്നിട്ടുണ്ടെന്ന് 99 ശതമാനം ജനങ്ങളും വിശ്വസിക്കുന്നു. അല്ലാതെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും, പി.ടി. തോമസുമല്ല ഇടുക്കിയിലെ തോല്‍വിക്കു കാരണം\' അദ്ദേഹം പറഞ്ഞു. പി.ടി.തോമസാണു ഡീനിന്റെ തോല്‍വിക്കുകാരണമെന്നു ചിലര്‍ പ്രചാരണം നടത്തുന്നതു നിര്‍ഭാഗ്യമാണ്.
\'ഇടുക്കിയിലെ തോല്‍വിയെക്കുറിച്ചു പഠിക്കാന്‍ കെ.പി.സി.സി. നിയോഗിച്ച ഉപസമിതി റിപ്പോര്‍ട്ട് സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ കണ്ടു. ഇതു ശരിയാണെങ്കില്‍ കുറ്റക്കാരായവര്‍ക്കെതിരേ നടപടിയെടുക്കണം. റിപ്പോര്‍ട്ടിലെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത കെ.പി.സി.സിക്കുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ഇടുക്കി ജില്ലയിലെ കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. ഇതുപരിഹരിക്കാന്‍ കെ.പി.സി.സി. പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഇടപെടണം. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെകൂടെ പാര്‍ട്ടിയിലെ ചിലരും ചേര്‍ന്നിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha