ആരോപണങ്ങളിലുറച്ച് ഗണേശ് കുമാര്‍, ലോകായുക്തയില്‍ ഹാജരായി
പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസിനെതിരെയുള്ള അഴിമതി ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായി കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എ പറഞ്ഞു. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ലോകായുക്തയില്‍ ഹാജരായ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗണേശ്.
നിയമസഭയില്‍ താന്‍ നടത്തിയ പ്രസംഗത്തില്‍ മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നില്ല. ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് കോടതിയില്‍ മന്ത്രിക്കെതിരായും ആരോപണം ഉന്നയിച്ചിട്ടുണ്ട്.
മന്ത്രിക്കെതിരായ തെളിവുകളുടെ രേഖകള്‍ ലഭിക്കാന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ട്. അത് കിട്ടാന്‍ രണ്ടു മാസത്തെ സമയം കോടതിയോട് ചോദിച്ചു. കോടതി മാര്‍ച്ച് 30വരെ സമയം അനുവദിച്ചതായും ഗണേശ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയില്‍ പൊതുമരാമത്ത് വകുപ്പ് 30 കോടി രൂപയുടെ റോഡ് പണി നടത്തുന്നതില്‍ ക്രമക്കേടുണ്ടെന്ന ആരോപണവും ഗണേശ് പുതിയതായി ഉന്നയിച്ചു. ഇതേക്കുറിച്ച് മാദ്ധ്യമങ്ങള്‍ തന്നെ അന്വേഷിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
ഇബ്രാഹിം കുഞ്ഞിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ അബ്ദുല്‍ റഷീദ്, അബ്ദുറഹീം, നസ്‌റുദ്ദീന്‍ എന്നീ ഉദ്യോഗസ്ഥരാണ് വകുപ്പിലെ അഴിമതിക്ക് നേതൃത്വം നല്‍കുന്നതുമെന്നാണ് ഗണേശ് ആരോപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha