കേരളത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ വച്ച് ഏറ്റവും വലിയ കള്ളന്‍ വെള്ളാപ്പള്ളി നടേശനെന്ന് ബിജു രമേശ്
കേരളത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും വലിയ കള്ളനാണ് വെള്ളാപ്പള്ളിനടേശനെന്ന് ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ്. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി നടേശനെതിരെ ബിജുരമേശ് തുറന്നടിച്ചത്.
എസ്.എന്‍. ട്രസ്റ്റിന്റെ മുഴുവന്‍ വരുമാനവും വെള്ളാപ്പള്ളിനടേശന്‍ സ്വന്തം കുടുംബത്തിലേക്ക് കൊണ്ടുപോകുന്നുവെന്നും ബിജു രമേശ് ആരോപിച്ചു. വെള്ളാപ്പള്ളിനടേശന്‍ അധികാരത്തില്‍ വന്നതിനുശേഷം എസ്.എന്‍. ട്രസ്റ്റിന്റെ കീഴിലെ കോളജിലും സ്‌കൂളിലും നിയമനം നടത്തി ലക്ഷങ്ങളാണ് തട്ടിയത്. വെള്ളാപ്പള്ളി വന്നപ്പോള്‍ എസ്.എന്‍. സ്ഥാപനത്തില്‍ വിരമിക്കലിന്റെ സമയമായിരുന്നു. കഴിഞ്ഞവര്‍ഷം മാത്രം എസ്.എന്‍. സ്ഥാപനങ്ങളില്‍ 135 നിയമനങ്ങളാണ് നടന്നത്. അതും ഒരാളുടെ കൈയില്‍ നിന്നും 30 ഉം 35 ഉം ലക്ഷവും വാങ്ങിയിട്ടാണ് നിയമനം നടത്തുന്നത്. ഇങ്ങനെ മാത്രം കോടികണക്കിന് രൂപയാണ് വെള്ളാപ്പള്ളി അടിച്ച് മാറ്റിയത്. ഇതിന്റെ കണക്കൊന്നും ട്രസ്റ്റില്‍ ഇല്ല. എല്ലാം വെള്ളാപ്പള്ളി വീട്ടില്‍ കൊണ്ടുപോയിയെന്നും ബിജുരമേശ് പറഞ്ഞു.
വെള്ളാപ്പള്ളി ജാതി പറയുന്നതും ശുദ്ധ തട്ടിപ്പാണ്. ജാതി സ്‌നേഹം ഉണ്ടായിരുന്നുവെങ്കില്‍ ഒഴിവ് വരുന്ന സീറ്റുകളിലെല്ലാം ഈഴവരെ ആയിരുന്നു നിയമിക്കേണ്ടത്. പക്ഷേ ഇവിടെ ഡിമാന്റ് പണത്തിനാണ്. കൂടുതല്‍ കാശുമായി ആരു വരുന്നോ അവര്‍ക്കാണ് നിയമനം. അത് നായരായാലും നമ്പൂതിരിയായാലും. ഈഴവന്റെ കൈയില്‍ കാശില്ലെങ്കില്‍ അവര്‍ക്ക് നിയമനവുമില്ല. ഒഴിവു വരുന്ന സീറ്റുകളില്‍ 20 ശതമാനം ഈഴവ ക്വാട്ടയാണ്. അതുപോലും ഈഴവര്‍ക്കു കൊടുക്കാതെ കാശു തരുന്ന മറ്റു ജാതിക്കാര്‍ക്ക് കൊടുക്കുന്ന വെള്ളാപ്പള്ളിക്ക് എവിടെയാ ജാതിസ്‌നേഹം. അയാള്‍ക്കു കാശു മാത്രം മതിയെന്നും ബിജുരമേശ് പറഞ്ഞു
ആരെങ്കിലും ഇതിന്റെ കണക്കുകള്‍ ബോര്‍ഡ് മീറ്റിംഗില്‍ ചോദിച്ചാല്‍ അവന് മര്‍ദ്ദനം ഉറപ്പാണ്. കര്‍മ്മസേന എന്ന പേരില്‍ കുറച്ച് ചെറുപ്പക്കാരെ കൂടെ കൊണ്ടു നടക്കുന്നുണ്ട്. തനി ഗുണ്ടകളാണവര്‍. അവരെവച്ചാണ് തനിക്കെതിരെ തിരിയുന്നവരെ ഇയാള്‍ അടിച്ചൊതുക്കുന്നത്. പഴയതലമുറ ഉണ്ടാക്കിയതെല്ലം വെള്ളാപ്പള്ളി വിറ്റ് തുലയ്ക്കുകയാണെന്നും ഇതിനെതിരെ കോടതിയില്‍ പോയാല്‍ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂട്ടുമല്ലോ എന്നാലോചിച്ചാണ് ഇതിനു മുതിരാത്തതെന്നും ബിജുരമേശ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha