കഷ്ടപ്പാടില്‍ നിന്നും ഐപിഎസ് നേടിയെടുത്ത പി വിജയന്‍ ഈ വര്‍ഷത്തെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആകുമോ ? പിന്തുണയുമായി മഞ്ജുവും മമ്മുട്ടിയും
മലയാളികളുടെ പ്രിയപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന് പിന്തുണയുമായി പ്രിയനടന്‍ മമ്മൂട്ടിയും മഞ്ജു വാര്യരും രംഗത്ത് അദ്ധ്വാനത്തിലൂടെ ഐപിഎസ് സ്വന്തമാക്കിയ കേരളത്തിന്റെ പ്രിയപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഡിഐജി പി വിജയന്‍ ഐപിഎസിന് പിന്തുണയുമായാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. ദേശീയ ചാനലായ സിഎന്‍എന്‍ - ഐബിഎന്‍ ചാനല്‍ നല്‍കുന്ന പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരത്തിന്റെ വോട്ടെടുപ്പില്‍ മുന്നില്‍ നില്‍ക്കുന്ന പി വിജയന്‍ ഐപിഎസിന് പിന്തുണ തേടിയാണ് താരങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് താരങ്ങള്‍ വിജയന്‍ ഐപിഎസിന് വോട്ടഭ്യര്‍ത്ഥിച്ചത്. വിജന്‍ ഐപിഎസിന് ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് മഞ്ജുവിന്റെ കടന്ന് വരവ് .
വിജയന്‍ ഐപിഎസ് തന്നെയാണ് ചാനലിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍പട്ടികയില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നത്. അദ്ദേഹത്തിന്റെ മികവുറ്റ കഴിവിനെ തുടര്‍ന്ന് തന്നെയാണ് ഐബിഎന്‍ ചാനലിന്റെ \'പേഴ്‌സണ്‍ ഓഫ് ദ ഇയര്‍\' അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്. പബ്ലിക് സര്‍വീസ് വിഭാഗത്തില്‍ പ്രേക്ഷകരുടെ വോട്ടിംഗില്‍ പ്രശസ്തരെ പുറകിലാക്കിയാണ് അദ്ദേഹം മുന്നിലെത്തിയിരിക്കുന്നത്.
അസിം പ്രേംജിയും ഇന്ത്യന്‍ ആര്‍മിയും ഡോക്ടര്‍ എം ആര്‍ രാജഗോപാലും വോട്ടെടുപ്പില്‍ വിജയന് പിന്നിലാണ്. പേഴ്‌സണ്‍ ഓഫ് ഇയറിന്റെ വിവിധ വിഭാഗങ്ങളിലായി അമീര്‍ ഖാനും അമിത് ഷായും പോലുള്ള കൊടിവീരന്മാരുമുണ്ട് . പ്രശസ്തരായ പലരെയും പിന്നിലാക്കിയ പി വിജയന്‍ ഐപിഎസ് മലയാളികള്‍ക്ക് മാത്ൃക തന്നെയാണ്. പ്രമുഖരായ പലരുടെയും കിട്ടിയ വോട്ടുകള്‍ പരിശോധിച്ചാലും വിജയന്‍ തന്നെയാണ് മുന്‍തൂക്കവും.
കേരളത്തിന്റെ അഭിമാനമായ മെട്രോമാന്‍ ഇ ശ്രീധരന്‍ സ്വന്തമാക്കിയിട്ടുള്ള പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം ഇനി മറ്റൊരു മലയാളി കൂടി കേരളത്തിന് നേടിയെടുക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മറ്റൊരു പ്രത്യേകത കൂടി അവാര്‍ഡിന്റെ രാഷ്ട്രീയ വിഭാഗത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂരും ഇടംപിടിച്ചിട്ടുണ്ട് എന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha