റേഷന്‍കാര്‍ഡ് പുതുക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍
തീപിടിച്ച ജോലി തിരക്കിനിടയിലും ഒരു കാര്യം വീട്ടമ്മമ്മാര്‍ ഓര്‍ക്കുക. റേഷന്‍ കാര്‍ഡ് പുതുക്കാന്‍ സമയമായിരിക്കുന്നു. റേഷന്‍ കാര്‍ഡ് പുതുക്കാനുള്ള അപേക്ഷ ഫോം റേഷന്‍ കടകളില്‍ വിതരണം ചെയ്തു തുടങ്ങിയത് വീട്ടമ്മമ്മാര്‍ നെട്ടോട്ടത്തിനിടയില്‍ മറന്ന് പോയി കാണും. ഫോം എവിടെ നിന്ന് എങ്ങനെ കിട്ടുമെന്നല്ലെ ...കടകള്‍ വഴിയാണ് ഫോമിന്റെ വിതരണം നടക്കുന്നത്. ഫോം കിട്ടുമ്പോള്‍ തന്നെ അത് പൂരിപ്പിച്ച് തിരികെ ഏല്പിക്കേണ്ട ദിവസവും ഫോട്ടോ എടുക്കേണ്ട സ്ഥലവും റേഷന്‍ കടക്കാരനോട് തന്നെ ചോദിച്ചറിയുകയാണ് വേണ്ടത്. ഓരോ കോളവും തെറ്റിക്കാതെ വേണം എഴുതാന്‍.
മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ വായിച്ച് മനസിലാക്കിയ ശേഷം വേണം ഓരോ കോളവും പൂരിപ്പിക്കാന്‍. തെറ്റുണ്ടെങ്കില്‍ ഫോം സ്വീകരിക്കുന്നതല്ല.ഓരോ കാര്‍ഡ് ഉടമയ്ക്കും വിതരണം ചെയ്യാന്‍ ഉള്ള ഫോം തയ്യാറാക്കിയിരിക്കുന്നത് സി ഡിറ്റ് ആയത് കൊണ്ട് അവരവര്‍ക്ക് വിതരണം ചെയ്തിട്ടുള്ള ഫോം അവരവരുടെ പേരില്‍ പതിപ്പിച്ചിരിക്കുന്നത് കൊണ്ടും ഒരു ഫോം മോശമാക്കുകയോ ഉപയോഗയോഗ്യമല്ലാതായി പോകുകയോ ചെയ്താല്‍ ഉത്തരവാദി നമ്മള്‍ തന്നെയാണ്. പിന്നീട് പുതിയൊരു ഫോം കിട്ടാമെന്നുള്ള ഒരു മോഹവും വേണ്ട. അത് കൊണ്ട് പൂര്‍ണമായി വായിച്ച ശേഷം മാത്രം വേണം ഫോം പൂരിപ്പിക്കാന്‍.
ഫോമിന്റെ ഒരു കോപ്പി ആദ്യം അത് പൂരിപ്പിച്ച ശേഷം മാത്രമായിരിക്കണം ഒറിജിനല്‍ കൈകാര്യം ചെയ്യാന്‍ പാടുള്ളൂ. അതാണ് ഉത്തമവും. ഫോം പൂരിപ്പിക്കാന്‍ അറിയാമെന്നുള്ളവരെ കൊണ്ട് മാത്രം പൂരിപ്പിക്കുക. എങ്കില്‍ തെറ്റുകള്‍ കുറയ്ക്കാം. പ്രധാനമായി ഫോം പൂരിപ്പിക്കുമ്പോള്‍ ഒപ്പം വേണ്ട രേഖകള്‍ എന്തൊക്കെയാണെന്നല്ലെ..നിലവിലെ റേഷന്‍ കാര്‍ഡ്, ഗ്യാസ് കണ്‍സ്യൂമര്‍ ബുക്ക്, കറണ്ട് ബില്‍, വാട്ടര്‍ കണക്ഷന്‍ ഉണ്ടെങ്കില്‍ അതിന്റെ ബില്‍, ബാങ്ക് പാസ് ബുക്ക് ഇതൊക്കെയാണ് പ്രധാനമായി കൈയിലുണ്ടാവേണ്ടത്.
ഫോമില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ക്യത്യമായി പാലിച്ചില്ലെങ്കില്‍ പണി കൈയോടെ കിട്ടുമെന്ന് ഓര്‍ക്കണം. ബാര്‍ കോഡ് സംവിധാനം ഉള്ളത് കൊണ്ട് ഫോം തോന്നിയ പോലെ മടക്കാനും പാടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha