കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുമെന്നു മുഖ്യമന്ത്രി
മലപ്പുറം ടൗണ്‍ഹാളില്‍ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ (കെജിഒയു) സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കവേ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുന്നതില്‍ നിന്നു സര്‍ക്കാര്‍ പിറകോട്ടില്ലെന്നും അതു സര്‍ക്കാരിന്റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുമ്പോള്‍ ജീവനക്കാരുടെ പ്രായോഗിക നിര്‍ദേശങ്ങള്‍ക്കു പരിഗണന നല്‍കുമെന്നും ജീവനക്കാരെ കൂടി വിശ്വാസത്തിലെടുത്തു മാത്രമേ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പാക്കൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ഭരണരംഗത്തെ മികവുറ്റതാക്കാന്‍ കേരളാസിവില്‍ സര്‍വ്വീസ് എന്ന ആശയം നടപ്പാക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ ഒരു കമ്മറ്റിയെ നിയോഗിച്ചത്.
സംസ്ഥാനസര്‍വ്വീസിലെ അണ്ടര്‍സെക്രട്ടറിമാരുടേയും അതിനു മുകളിലുള്ളവരുടേയും പദവി കെ.എ.എസില്‍ ഡപ്യൂട്ടികളക്റ്റര്‍മാരുടേതിനു തുല്യമായി പരിഗണിക്കുമെന്നും 18 വകുപ്പുകളെ ഇതിലുള്‍പ്പെടുത്തുമെന്നും, ഐ.എ.എസ് പരീക്ഷ പോലെ കെ.എ.എസിന് പി.എസ്.സി. പരീക്ഷ നടത്തുമെന്നുമൊക്കെയുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കിക്കഴിഞ്ഞതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha