ഇന്ന് വടംവലി ; ചാണ്ടിയുടെ പന്ത് കോര്‍ട്ടിന് പുറത്താകുമോ?
ചൊവ്വാഴ്ച സര്‍ക്കാര്‍ പാര്‍ട്ടി ഏകോപന സമിതി തിരുവനന്തപുരത്ത് ചേരാനിരിക്കെ ദേശീയ ഗെയിംസ് അഴിമതി ചര്‍ച്ചകളെ ചൂടുപിടിപ്പിക്കും.
ദേശീയ ഗയിംസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ കെ.പി.സി.സി. അദ്ധ്യക്ഷന്‍ വി.എം. സുധീരന്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുമെങ്കിലും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം പരസ്യപ്രസ്താവനയ്ക്ക് തയ്യാറാവുകയില്ല.
കാരണം സര്‍ക്കാരിനെതിരെ ഒരക്ഷരം മിണ്ടിപ്പോകരുതെന്ന് ഹൈക്കമാന്റ് സുധീരന് കര്‍ശന നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
സര്‍ക്കാരിനെ ഭരിക്കാന്‍ വിടാന്‍ തന്നെയാണ് സുധീരന്റെ തീരുമാനം. അതേസമയം സര്‍ക്കാരിനെ ശാസിക്കാനും സുധീരന്‍ മടിച്ചില്ല. എന്നാല്‍ ശകാരങ്ങളൊന്നും പരസ്യമായിരിക്കില്ലെന്ന് മാത്രം. ശകാരം പരസ്യമാക്കാന്‍ സുധീരന്‍ അനുവദിക്കുകയുമില്ല.
വി.എം. സുധീരന്റെ നിലപാടുകള്‍ സര്‍ക്കാരിന് അംഗീകരിക്കേണ്ടിവരും. കാരണം സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ് സുധീരന്റെ ശ്രമം.
മദ്യനയം സംബന്ധിച്ച തര്‍ക്കങ്ങളില്‍ നിന്നും സുധീരന്‍ പിന്മാറാന്‍ തന്നെയാണ് സാധ്യത. കാരണം സുധീരന്‍ ശബ്ദമുയര്‍ത്തിയാല്‍ ഹൈക്കമാന്റ് അറിയും. അതുകൊണ്ടു തന്നെ ബീയര്‍-വൈന്‍ പാര്‍ലറുകള്‍ തത്കാലം ഒരു മാറ്റവുമില്ലാതെ തുടരും.
ദേശീയ ഗയിംസിന്റെ കാര്യത്തില്‍ സുധീരന്‍ നിഷ്പക്ഷത പാലിക്കുകയാണെങ്കില്‍ തന്നെ സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുന്ന എം.എല്‍.എ.മാര്‍ അദ്ദേഹത്തിനെതിരെ നിലപാടെടുക്കും. ദേശീയ ഗയിംസ് അഴിമതി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് മേല്‍ ധമോക്ലസിന്റെ വാള്‍ പോലെ തൂങ്ങി നില്‍ക്കുകയാണ്. നേരത്തെ ഷീലാദീക്ഷിത്ത് ഉള്‍പ്പെടെയുള്ളവരുടെ പണി തെറിപ്പിച്ചിട്ടുണ്ട്.
പാലോട് രവിയെ പോലുള്ള നേതാക്കളാണ് ഗെയിംസ് സെക്രട്ടറിയേറ്റിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ ഒരു പ്രമുഖ ദിനപത്രത്തിന് 10 കോടി അനുവദിച്ച വിവാദങ്ങളും പൊടിപൊടിക്കുന്നുണ്ട്. പ്രമുഖ പത്രം സുധീരനെതിരെ നിലപാടെടുക്കുന്നു. ഉമ്മന്‍ചാണ്ടിയും ജിഹ്വയായി പ്രവര്‍ത്തിക്കുന്നു. ഇതും സുധീരന്‍ അനുകൂലികളുടെ ഉറക്കം കെടുത്തുന്നു.
പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപനസമിതിയുടെ നിര്‍ദ്ദേശം എന്തു തന്നെയായാലും ദേശീയ ഗെയിംസില്‍ തട്ടി ഉമ്മന്‍ചാണ്ടിയുടെ പന്ത് കളിക്കളത്തിന് പുറത്താകുമോ എന്നാണ് ഉമ്മന്‍ചാണ്ടി വിരുദ്ധര്‍ ഉറ്റുനോക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha