കുമ്മനത്തെ നോക്കുകുത്തിയാക്കി ആറന്മുളയില്‍ വിമാനം പറപ്പിക്കാന്‍ മോദി
സംസ്ഥാന ബി.ജെ.പി. നേതൃത്വത്തെ നോക്കുകുത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ ആറന്മുള വിമാനത്താവളത്തിന് പച്ചക്കൊടി കാണിക്കുന്നു. ഹരിതട്രൈബ്യൂണലുകളും പരിസ്ഥിതി മന്ത്രാലയവും സുപ്രീംകോടതിയും തള്ളിയ ആറന്മുള വിമാനത്താവള പദ്ധതിയ്ക്ക് പ്രധാനമന്ത്രി നേരിട്ടാണ് പച്ചക്കൊടി നല്‍കാന്‍ ഒരുങ്ങുന്നത്.
ഇക്കഴിഞ്ഞ ഡിസംബര്‍ 24ന് കെ.ജി.എസ് കമ്പനി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയ അപേക്ഷ 26ന് കേന്ദ്രസര്‍ക്കാര്‍ ഫയലില്‍ സ്വീകരിച്ചിരുന്നു. ജനുവരി 6ന് ഡല്‍ഹിയില്‍ ചേരുന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ണായകാധികാര സമിതിയില്‍ രണ്ടാമതായി കെ.ജി.എസി.ന്റെ അപേക്ഷ പരിഗണിക്കും.
ഇതിന് അനുമതി ലഭിക്കുകയാണെങ്കില്‍ പരിസ്ഥിതി ആഘാതപഠനത്തിന് നടപടി തുടങ്ങും. ആഘാതപഠനം ഒന്നരമാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്നാണ് പുതിയ നിയമം. അതുകൊണ്ടുതന്നെ പരിസ്ഥിതി ആഘാതപഠനം എത്രയും വേഗം പൂര്‍ത്തിയാക്കി വിമാനത്താവള നിര്‍മ്മാണം ഉടന്‍ ആരംഭിക്കാം എന്നാണ് കെ.ജി.എസ്. ഗ്രൂപ്പിന്റെ പ്രതീക്ഷ.
യഥാര്‍ത്ഥത്തില്‍ ആറന്മുളയ്‌ക്കൊപ്പം നില്‍ക്കുന്ന ബി.ജെ.പി. യെ കേന്രദസര്‍ക്കാരിന്റെ പുതിയ നടപടി അന്ധാളിപ്പിച്ചിരിക്കുകയാണ്. ആറന്മുള പദ്ധതിക്കെതിരെ പൈതൃകഗ്രാമ കര്‍മ്മസമിതി നല്‍കിയ പരാതിപ്രകാരം ആണ് പ്രതിപക്ഷ നേതാവായിരുന്ന സുഷമ സ്വരാജ് രണ്ട് എം.പി. മാരെ പഠനത്തിന് ഏല്‍പ്പിച്ചിരുന്നു.
ഇവര്‍ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി. സമരരംഗത്ത് സജീവമായത്. പാലക്കാട്ട് ചേര്‍ന്ന പ്രാന്തിക ബൈഠക് വിമാനത്താവള പദ്ധതിക്കെതിരെയും സമരത്തിന് ആര്‍.എസ്.എസ്. നേതാവ് കുമ്മനം രാജശേഖരനെ ചുമതലപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസി. ന്റെ മുഖ്യ പ്രചാരണായുധമായിരുന്നു ആറന്മുള വിമാനത്താവളം. പത്തനംതിട്ടയില്‍ മല്‍സരിച്ച എം.ടി. രമേശ് വോട്ടുപിടിച്ചതുതന്നെ ആറന്മുള വിമാനത്താവളം ഉപയോഗിച്ചാണ്. ഒന്നരലക്ഷം വോട്ടുകളാണ് രമേശ് നേടിയത്.
മോദി സര്‍ക്കാര്‍ വിമാനത്താവളത്തിന് പച്ചക്കൊടി കാണിക്കുകയാണെങ്കില്‍ ബി.ജെ.പി., ആര്‍.എസ്.എസ്. സംസ്ഥാന നേതൃത്വം പ്രതിസന്ധിയിലാവും. മോദി സര്‍ക്കാര്‍ കുത്തകകള്‍ക്ക് ഒപ്പമാണെന്ന കാര്യം അടിവരയിടുന്നതാണ്.ആറന്മുള വിമാനത്താവളം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം. ബി.ജെ.പി. പ്രതിരോധത്തിലാകുമ്പോള്‍ എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങുകയാണ് ബി.ജെ.പി. നേതൃത്വം. ഏതായാലും വന്‍കിട പദ്ധതികളില്‍ നിന്നും പിന്‍വാങ്ങുന്ന പ്രശ്‌നമില്ലെന്നാണ് നരേന്ദ്രമോദിയുടെ സര്‍ക്കാരിന്റെ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha