ബാര്‍കോഴക്കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ബിജു രമേശ്
ബാര്‍കോഴ കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ സംഘടിത ശ്രമം നടക്കുന്നുവെന്ന് ബാര്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കല്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിലാണ്. ഇങ്ങനെ പോയാല്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തും. ഇതുവരെ നടത്തിയ വെളിപ്പെടുത്തലുകളില്‍ നടപടി ഉണ്ടായാല്‍ എല്ലാവരും കുടുങ്ങുമെന്നും ബിജു രമേശ് പറഞ്ഞു.
കേരളത്തിലെ രണ്ട് മന്ത്രിമാരൊഴികെ ബാക്കിയെല്ലാവരും കോഴവാങ്ങിയെന്നും ബിജുരമേശ് പറഞ്ഞു. എല്ലാവരും ബാറിന്റെ പേരില്‍ കോടികള്‍ വാങ്ങിയവരാണ്. സമയമാകുമ്പോള്‍ എല്ലാവരുടെയും പേരുകള്‍ പുറത്ത് വിടും. കൂടെ നില്‍ക്കുന്നവര്‍ പിന്‍മാറിയാലും താല്‍ പിന്‍മാറില്ലന്നും ബിജുരമേശ് പറഞ്ഞു.ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിജുരമേശ് ഇക്കാര്യം പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha