ആദ്യം പത്മഭൂഷന്‍ ലഭിക്കേണ്ടത് മമ്മൂട്ടിക്കോ മോഹന്‍ലാലിനോ? സര്‍ക്കാര്‍ മമ്മൂട്ടിയെ തഴയുന്നു
പത്മഭൂഷന്‍ ശുപാര്‍ശ ചെയ്യുന്നതില്‍ കേരള സര്‍ക്കാര്‍ രാഷ്ടീയം കളിക്കുന്നതായി റിപ്പോര്‍ട്ട്. മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നതായാണ് വിവരം. മമ്മൂട്ടിയെ സിപിഎമ്മിന്റെ വക്താവായിട്ടാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നതെന്നാണ് പാര്‍ട്ടിയുമായി അടുത്ത് ബന്ധമുള്ള ഒരു ഉന്നത ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കൈരളി ചാനലിന്റെ ചെയര്‍മാനാണ് മമ്മൂട്ടി.
സിപിഎമ്മിന്റെ ആളാണ് മമ്മൂട്ടി എന്നു ബ്രാന്‍ഡ് ചെയ്യപ്പെട്ടതിനാലാണ് മമ്മൂട്ടിയെ പത്മഭൂഷന്‍ പുരസ്‌കാരത്തിന് യുഡിഎഫ് സര്‍ക്കാര്‍ നിര്‍ദേശിക്കാത്തത്. മോഹന്‍ലാലിനെ നിര്‍ദ്ദേശിക്കെപ്പെട്ടതോടെ താരത്തെ തങ്ങളുടെ വക്താവാക്കി മാറ്റാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. മോഹന്‍ലാലിനോട് കോണ്‍ഗ്രസിന് മുന്നേ ചായ്‌വുണ്ട്. മമ്മൂട്ടിയോട് സിപിഎമ്മിനും. ആര്‍ക്കും വേണ്ടാത്ത സുരേഷ് ഗോപി മോഡിയുടെ വിളിയും പ്രതീക്ഷിച്ച് ഇരിക്കുകയാണ് കേന്ദ്ര മന്ത്രിയാവാന്‍.
കോണ്‍ഗ്രസ് പാളയത്തിലേക്കു പോകാതെ ലാലിനെ സ്വന്തമാക്കാനുള്ള അവസരം ബിജെപിക്കു കൈവന്നിരിക്കുന്നതായാണ് സിനിമാവൃത്തങ്ങള്‍ നല്‍കുന്ന സൂചന. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ പ്രിയദര്‍ശന്‍ പുതുതായി ആരംഭിക്കുന്ന ജനം ടിവിയുടെ പ്രധാന സ്ഥാനത്തേക്കു ലാലിനെ പരിഗണിക്കുന്നുണ്ട്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും പിന്തുണയോടെയാകും ജനം ടിവി പ്രവര്‍ത്തിക്കുക. പ്രിയദര്‍ശന്റെ സഹായത്തോടെ സൂപ്പര്‍ താരത്തെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ബിജെപിയും കരുക്കള്‍ നീക്കുന്നത് കോണ്‍ഗ്രസിനു തിരിച്ചടിയാകും. മോഹന്‍ലാലിന് പത്മഭൂഷന്‍ കൊടുക്കുന്നതിനോട് ബിജെപിക്കും താല്‍പര്യമുണ്ട്. ലാലിന് പുരസ്‌കാരം നല്‍കുന്നതിലൂടെ ബിജെപിയുടെ പ്രചാരണത്തിന് താരത്തിന്റെ സഹായം ലഭിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി-ആര്‍എസ്എസ് നേതൃത്വം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha