ഗെയിംസിന്റെ സാമ്പത്തികാധികാരം മാറ്റിയതില്‍ പ്രതിഷേധിച്ച് ജേക്കമ്പ് പുന്നൂസ് രാജിവെക്കാനൊരുങ്ങി, ദേശീയ ഗെയിംസ് അവതാളത്തില്‍
സാമ്പത്തികാധികാരമില്ലാതെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവിയില്‍ പാവയായി തുടരാനില്ലെന്നു മുന്‍ ഡി.ജി.പി. ജേക്കബ് പുന്നൂസ്. ദേശീയ ഗെയിംസ് നടത്തിപ്പിന്റെ പൂര്‍ണസാമ്പത്തികാധികാരം സര്‍വീസില്‍നിന്നു വിരമിച്ച ഉദ്യോഗസ്ഥനു നല്‍കാനാവില്ലെന്നു ധനവകുപ്പ് തീരുമാനിച്ചതാണ് കാരണം. സാമ്പത്തിക നിര്‍വഹണാധികാരത്തെച്ചൊല്ലി ധനവകുപ്പ് അഡീ. ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം ഉടക്കിട്ടതിനേത്തുടര്‍ന്നാണു ജേക്കബ് പുന്നൂസ് രാജിക്കൊരുങ്ങിയത്. മുഖ്യസംഘാടകന്‍ രാജിക്കൊരുങ്ങിയതു മേളയുടെ ഭാവി അനിശ്ചിതത്വത്തിലാക്കി.
കഴിഞ്ഞ ദിവസം ഗെയിംസ് നടത്തിപ്പിലെ പാളിച്ചകളേച്ചൊല്ലി നിര്‍വാഹകസമിതിയില്‍നിന്നു കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. രാജിവെച്ചിരുന്നു. ഗെയിംസിന്റെ നടത്തിപ്പില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ജേക്കബ് പുന്നൂസും രാജിക്കൊരുങ്ങിയതോടെ അപകടം മണത്ത കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെട്ട് ധനവകുപ്പ് അഡീ. ചീഫ് സെക്രട്ടറിയെ പിന്തിരിപ്പിച്ച് പ്രശ്‌നം താല്‍കാലികമായി പരിഹരിച്ചു. രാജിവയ്ക്കരുതെന്നു ജേക്കബ് പുന്നൂസിനോടു മന്ത്രി അഭ്യര്‍ഥിക്കുകയും ചെയ്തു.
വിരമിച്ച ഉദ്യോഗസ്ഥനു ഗെയിംസ് നടത്തിപ്പിന്റെ കോടിക്കണക്കായ സാമ്പത്തികാധികാരം നല്‍കുന്നതു നിയമവിരുദ്ധമാണെന്നും ഭാവിയില്‍ ആരോപണങ്ങള്‍ക്കിടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കെ.എം. ഏബ്രഹാം ചീഫ് സെക്രട്ടറിക്കു നല്‍കിയ അതീവരഹസ്യസ്വഭാവമുള്ള കത്ത് നല്‍കിയത്. ഇതേത്തുടര്‍ന്ന് ചീഫ് സെക്രട്ടറി ജേക്കബ് പുന്നൂസിന്റെ അധികാരങ്ങള്‍ മരവിപ്പിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവിയില്‍ റബര്‍ സ്റ്റാമ്പായി തുടരാന്‍ താല്‍പര്യമില്ലെന്നും രാജിവയ്ക്കുകയാണെന്നും ജേക്കബ് പുന്നൂസ് വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ വെട്ടിലായി.
എന്നാല്‍ പ്രശ്‌നത്തില്‍ ഇടപെട്ട മന്ത്രി ഈ ഘട്ടത്തില്‍ ജേക്കബ് പുന്നൂസ് രാജിവച്ചാല്‍ ഗെയിംസ് മാറ്റിവയ്‌ക്കേണ്ടിവരുമെന്നു തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. ഒടുവില്‍ ജേക്കബ് പുന്നൂസും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും വകുപ്പു സെക്രട്ടറിയും ഉള്‍പ്പെട്ട സമിതിക്കു സാമ്പത്തികാധികാരം കൈമാറാമെന്ന ഉത്തരവിറക്കി കായികമന്ത്രാലയം തടിതപ്പുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha