ഇനി നല്ല കുടുംബത്തില്‍ ജനിച്ചാലേ പോലീസ് നായ ആകാന്‍ പറ്റൂ!
ഇനി പൊലീസ് നായയുടെ അച്ഛന്റെയും അമ്മയുടെയും പേരു കൂടി പോലീസ് സേനയുടെ രജിസ്റ്ററില്‍ ഉണ്ടാകും. പോലീസ് അക്കാദമിയിലെ ഡോഗ് ട്രെയിനിങ് സ്‌കൂളില്‍നിന്നു പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ 25 ശ്വാനന്മാരുടെയും കുടുംബം ഏതാണെന്നു സേന റജിസ്റ്ററില്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.
ഇതിനായി നായയുടെ അച്ഛന്‍, അമ്മ എന്നിവരെ കണ്ടെത്തി അവരുടെ ചരിത്രവും സേനയില്‍ ആരോഗ്യത്തോടെ ഇവര്‍ക്കു പ്രവര്‍ത്തിക്കാന്‍ കഴിയുമോ എന്നെല്ലാമുള്ള വിവരങ്ങളും അന്വേഷിച്ചത്, ഓരോ ജില്ലയിലും ഡിവൈഎസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, മൃഗസംരക്ഷണ വകുപ്പില്‍ നിന്നുള്ള ഒരു ഡോക്ടര്‍, ഡോഗ് സ്‌ക്വാഡില്‍ നിന്നുള്ള ഒരാള്‍ എന്നിവരടങ്ങിയ സമിതിയാണ്.
25 ശ്വാനന്മാരാണു മന്ത്രി രമേശ് ചെന്നിത്തലയ്ക്കു സല്യൂട്ട് നല്‍കി സേനയില്‍ ചേര്‍ന്നത്. പിഎസ്‌സി നിയമനം പോലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള പ്രാതിനിധ്യവും ഇത്തവണ ഉറപ്പാക്കിയിരുന്നു. ഇവര്‍ക്കു പരിശീലനം നല്‍കാനായി നിയോഗിക്കപ്പെട്ട 50 പൊലീസ് സേനാംഗങ്ങളുടെയും പാസിങ് ഔട്ട് പരേഡ് നടന്നു.
പൊലീസ് അക്കാദമി ഡോഗ് സ്‌കൂളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത് സ്‌ഫോടക വസ്തുക്കള്‍, മയക്കുമരുന്ന് എന്നിവ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന 13 സ്‌നിഫര്‍ നായ്ക്കളും ക്രിമിനലുകളെ പിടികൂടാന്‍ സഹായിക്കുന്ന 12 ട്രാക്കര്‍ നായ്ക്കളുമാണ്. ഡോഗ് സ്‌കൂളിലെ നാലാമത്തെ ബാച്ചാണിത്.
ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട പത്തൊന്‍പതും മറ്റിനങ്ങളില്‍പ്പെട്ട ആറെണ്ണവുമാണ് ഇവയിലുള്ളത്. സംസ്ഥാന പൊലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യം, പൊലീസ് അക്കാദമി ഡയറക്ടര്‍ സുരേഷ് രാജ് പുരോഹിത് തുടങ്ങിയവര്‍ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha