പറവൂര്‍ പീഡനം: പിതാവിന് 10 വര്‍ഷം തടവ്
പറവൂര്‍ പീഡനവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് സുബൈറിന് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. മൂന്നാം പ്രതിയും ഇടനിലക്കാരിയുമായിരുന്ന ഓമനയ്ക്ക് ഏഴ് വര്‍ഷം തടവും പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ നാലാം പ്രതി കുമ്മനാര്‍ സ്വദേശി അനീഷിന് 10 വര്‍ഷവും തടവും 75000 രൂപ പിഴയും വിധിച്ചു. പെണ്‍കുട്ടിയുടെ അമ്മ സുബൈദ, പെരുമ്പാവൂര്‍ സ്വദേശി ലൈജു, ആലുവ പട്ടിമറ്റം സ്വദേശി റിനില്‍ എന്നിവരെ കോടതി വെറുതെ വിട്ടു. നേരത്തെയുള്ള കേസുകളിലും പെണ്‍കുട്ടിയുടെ പിതാവിന് ശിക്ഷ ലഭിച്ചിട്ടുണ്ട്. പിതാവ് 10000 രൂപക്ക് കൈമാറിയ പെണ്‍കുട്ടിയെ പൂട്ടിയിട്ട വീട്ടില്‍വെച്ച് കൂട്ടമാനഭംഗം നടത്തിയെന്നാണ് കേസ്.
https://www.facebook.com/Malayalivartha