സുനന്ദപുഷ്‌കറിന്റെ മരണം : അന്വേഷണത്തില്‍ പോലീസുമായി സഹകരിക്കുമെന്ന് തരൂര്‍
സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന ഡല്‍ഹി പോലിസിന്റെ വെളിപെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ശശി തരൂര്‍ എംപി. അന്വേഷണത്തില്‍ പോലീസുമായി സഹകരിക്കുമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും തരൂര്‍ പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ് തനിക്ക് കൈമാറിയിട്ടില്ലെന്നും തരൂര്‍ പറഞ്ഞു.
അന്വേഷണത്തിലൂടെ സത്യം പുറത്ത്കൊണ്ട് വരണമെന്നും അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. അതേസമയം, സുനന്ദയുടെ മരണം കൊലപാതകമാണെന്നാണ് കുടുംബം വിശ്വസിക്കുന്നതെന്ന് ബന്ധു അശോക് കുമാര്‍. ഇപ്പോഴത്തെ നിഗമനം വൈകി പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha