മോഡിയെ പുകഴ്ത്തിയിട്ടും രക്ഷയില്ല... കിംസിലെ ഡോക്ടറെ ചോദ്യം ചെയ്യും; ബൈ ഇലക്ഷക്ഷനിലൂടെ തിരുവനന്തപുരം പിടിക്കാന്‍ ബിജെപി
ഒരിടവേളയ്ക്ക് ശേഷം ശശി തരൂര്‍ വീണ്ടും പ്രതിസന്ധിയിലേക്ക്. ഏതാണ്ട് രക്ഷപ്പെട്ടെന്ന് കരുതിയ സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസ് പെട്ടെന്ന് വഴിത്തിരിവായി. അസ്വാഭാകിക മരണമല്ല കൊലപാതകമാണെന്ന് ഡല്‍ഹി പോലീസ് സ്ഥിരീകരിച്ചതോടെ ശശി തരൂര്‍ വീണ്ടും ചര്‍ച്ചയായി.
കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് മോഡിയെ പ്രശംസിച്ചെങ്കിലും നിയമം നിയമത്തിന്റെ വഴിയില്‍ പോയതോടെ ശശി തരൂര്‍ തികച്ചും ഒറ്റപ്പെട്ടു. അതേസമയം ശശി തരൂരിന്റെ പതനം ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. ശശി തരൂര്‍ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ. അങ്ങനെ വന്നാല്‍ ഒ. രാജഗോപാലിനെ അനായാസേന തിരുവനന്തപുരത്തുനിന്നും ജയിപ്പിച്ചെടുക്കാനും അതുവഴി മന്ത്രിയാക്കാനും കഴിയുമെന്നും ബിജെപി വിശ്വസിക്കുന്നു.
അതേസമയം സുനന്ദ പുഷ്‌കര്‍ കൊലക്കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘം തിരുവനന്തപുരം വിമാനത്താവളത്തിലെ മുന്‍ സെക്യൂരിറ്റി ഓഫീസറെയും തിരുവനന്തപുരത്തെ കിംസിലെ വനിതാ ഡോക്ടറെയും ചോദ്യംചെയ്യും.
മുംബയ് വഴി ഡല്‍ഹിക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ നടന്നു കയറാന്‍ പോലും കഴിയാത്തത്ര അവശയായ സുനന്ദയെ ശശി തരൂരും സ്റ്റാഫംഗങ്ങളും ചേര്‍ന്ന് വീല്‍ചെയറില്‍ തള്ളിക്കൊണ്ടു പോകുന്നതിന്റെ വിമാനത്താവളത്തിലെ സി.സി ടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതായി ഡല്‍ഹി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സുനന്ദയും തരൂരും ഒരുമിച്ച് തിരുവനന്തപുരത്ത് അവസാനം ഉണ്ടായിരുന്ന കഴിഞ്ഞ ജനുവരി 14ന് ഒറ്റരാത്രി കൊണ്ട് നടക്കാന്‍ പോലുമാകാത്തവിധം സുനന്ദ അവശയായത് എങ്ങനെയെന്നാണ് പരിശോധിക്കുന്നത്. വൈകിട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ലക്ഷദീപത്തില്‍ പങ്കെടുത്ത സുനന്ദ, ശശി തരൂരിനൊപ്പം ക്ഷേത്രത്തില്‍ വലംവച്ചും നിലത്തിരുന്നും നാലുമണിക്കൂറിലധികം ചെലവിട്ടിരുന്നു. പിറ്റേന്ന് ഡല്‍ഹിക്ക് പോകാന്‍ സുനന്ദയെ വീല്‍ചെയറിലാണ് വിമാനത്തില്‍ കയറ്റിയത്.
രാത്രി തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ തരൂരും സുനന്ദയും തമ്മില്‍ വഴക്കുണ്ടായെന്നും അങ്ങനെയാണ് സുനന്ദയുടെ താടിയിലും മറ്റും മുറിവുകളുണ്ടായതെന്നുമാണ് പൊലീസ് സംശയിക്കുന്നത്. സുനന്ദയുടെ മൃതദേഹത്തില്‍ നിരവധി ക്ഷതങ്ങളുണ്ടായിരുന്നതിനാല്‍ ഇക്കാര്യം സ്ഥിരീകരിക്കേണ്ടത് പ്രധാനമാണ്.
വിമാനത്താവളത്തിലെ സി.സി ടിവി ദൃശ്യങ്ങള്‍ സാധാരണ മുപ്പത് ദിവസമേ സൂക്ഷിക്കാറുള്ളൂ. സുനന്ദയുടെ സംശയാസ്പദമായ മരണത്തെ തുടര്‍ന്ന് ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്ന് ഡല്‍ഹി പൊലീസ് നിര്‍ദ്ദേശിച്ചിട്ടും അവ നശിപ്പിക്കപ്പെട്ടു. ദൃശ്യങ്ങള്‍ നശിപ്പിച്ചെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥന്‍ പിന്നീട് തമിഴ്‌നാട്ടിലേക്ക് സ്ഥലം മാറിപ്പോയി. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇയാള്‍ക്ക് നോട്ടീസ് നല്‍കും.
തിരുവനന്തപുരത്തെ കിംസിലെ വനിതാ ഡോക്ടര്‍ നല്‍കിയ മരുന്ന് സുനന്ദയുടെ ആരോഗ്യനിലയെ പ്രതികൂലമായി ബാധിച്ചെന്ന ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (എയിംസ്) റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് അവരെ ചോദ്യംചെയ്യുന്നത്. മലേറിയ, സിസ്റ്റമിക് ലൂപസ് എറിത്തമാറ്റോസസ്, ആര്‍രെതറ്റിസ് എന്നിവയ്ക്ക് നല്‍കുന്ന എച്ച്.സി.ക്യു 200 എം.ജി (ഹൈഡ്‌റോക്‌സൈല്‍ ക്‌ളോറെക്വിന്‍) മരുന്ന് ഏഴുദിവസം കഴിക്കാനാണ് കിംസിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്.
സുനന്ദയ്ക്ക് ലൂപസ്, ടി.ബി, പ്രമേഹം തുടങ്ങിയ രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് എയിംസിലെ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സുനന്ദയ്ക്ക് രോഗാവസ്ഥകളൊന്നും ഉണ്ടായിരുന്നില്ലെങ്കില്‍ കൂടിയ ഡോസില്‍ ഈ മരുന്ന് എന്തിന് നല്‍കിയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha