മദ്യനയം: സര്‍ക്കാരും കെപിസിസിയും ഒത്തുതീര്‍പ്പിലേക്ക്
മദ്യനയത്തില്‍ കെപിസിസിയും സര്‍ക്കാരും ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നു. ഇന്നലെ നടന്ന ഏകോപന സമിതി യോഗത്തില്‍ പരസ്യമായ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തു. അഞ്ചു മണിക്കൂറാണ് യോഗം നീണ്ടുനിന്നത്.
സര്‍ക്കാരിനെതിരെ മദ്യ നയത്തില്‍ ആഞ്ഞടിച്ച് സുധീരന്‍. മദ്യനയത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ചതിച്ചുവെന്ന് സുധീരന്‍ പറഞ്ഞു. ജനപക്ഷയാത്ര അവസാനഘട്ടത്തിലെത്തിയപ്പോള്‍ മദ്യനയത്തില്‍ മാറ്റം വരുത്തിയത് ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുധീരന്റെ പ്രസ്താവനയെത്തുടര്‍ന്ന് സമിതിയില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. കെ.മുരളീധരന്‍, വി.ഡി. സതീശന്‍ എം.എം. ഹസന്‍ എന്നിവര്‍ സുധീരനെ വിമര്‍ശിച്ചു. ഇങ്ങനെപോയാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതാകുമെന്ന് കെ.മുരളീധരന്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ ചോരുന്നുവെന്നതു സംബന്ധിച്ചും കടുത്ത അഭിപ്രായപ്രകടനങ്ങളാണുണ്ടായത്.
മദ്യനയം സംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന ശക്തമായ അഭിപ്രായമാണ് സര്‍ക്കാര്‍ - കെപിസിസി ഏകോപനസമിതി യോഗത്തില്‍ ഉയര്‍ന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് പാര്‍ട്ടിക്കും സര്‍ക്കാരിനും ഇങ്ങനെ മുന്നോട്ടുപോകാന്‍ കഴിയിലെന്നു പറഞ്ഞ് വിഷയം ഉന്നയിച്ചത്.
മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഇതുവരെ കൈക്കൊണ്ട നിലപാടില്‍ ഉറച്ചുനിന്നാലും പുതിയ പ്രശ്‌നങ്ങളും വിവാദങ്ങളും ഉണ്ടാവരുതെന്ന് യോഗം ആവശ്യപ്പെട്ടു. മദ്യനയത്തിലെ പ്രായോഗിക മാറ്റങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും യോഗം വിലയിരുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha