അതിവേഗം ബഹുദൂരം ഓടിയെത്തില്ല... ദേശീയ ഗെയിംസ് സെപ്തംബറിലേക്ക് മാറ്റിയേക്കും
അതിവേഗം ബഹുദൂരം ഓടിയെത്തില്ല, പണികള്‍ എല്ലാം പാതിവഴിയില്‍. ദേശീയ ഗെയിംസ് സെപ്തംബറിലേക്ക് നീട്ടിവെച്ചേക്കും. സംസ്ഥാനത്തിന് അഭിമാനമാകേണ്ട 35-മത് ദേശീയ ഗെയിംസ് അഴിമതിയും സര്‍ക്കാരിന്റെ പിടിപ്പുകേടും മൂലം പെരുവഴിയില്‍. ദേശീയ ഗെയിംസ് ഈ മാസം 31 മുതല്‍ ഫെബ്രുവരി 14 വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. പണികളെല്ലാം പാതിവഴിയിലാണ്. ഒരു വര്‍ഷത്തിലേറെ ലഭിച്ചിട്ടും ഗെയിംസിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത് സംസ്ഥാനത്തിന്റെ പിടിപ്പുകേടാണ്.
ഫെബ്രുവരിയില്‍ ഗെയിംസ് നടത്താനായില്ലെങ്കില്‍ പിന്നീട് സെപ്തംബറിലേ നടത്താനാകൂ. അന്താരാഷ്ട്ര കായിക കലണ്ടര്‍ പ്രകാരം ഫെബ്രുവരി മുതല്‍ സെപ്തംബര്‍ വരെ ഗെയിംസ് നടക്കില്ല. മാര്‍ച്ച് 15 ന് ഏഷ്യന്‍ വാക്ക് റേയ്‌സ്, മേയ് ഒന്നു മുതല്‍ നാലുവരെ ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിഷ്, ജൂണ്‍ 21ന് ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്, ആഗസ്റ്റ് 22ന് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്, ആഗസ്റ്റ് 24ന് ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്, സെപ്തംബര്‍ 5ന് കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസ് എന്നിവ നടക്കാനിരിക്കുകയാണ്.
ദേശീയ ഗെയിംസിന്റെ വ്യവസ്ഥകളനുസരിച്ച് മത്സരം ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും വേദികളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഒളിമ്പിക് അസോസിയേഷന് കൈമാറേണ്ടതാണ്. എന്നാല്‍, ഇത് സാദ്ധ്യമാകുമെന്ന് ഒരുറപ്പുമില്ല. ഗെയിംസിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകുന്നതിന് ഇനിയും ഒരു മാസമെങ്കിലും വേണ്ടിവരും.
ഗെയിംസ് രണ്ടാഴ്ചയെങ്കിലും നീട്ടിവയ്ക്കുന്നതിനോട് സംസ്ഥാന സര്‍ക്കാരിനും യോജിപ്പാണുള്ളത്. തുടര്‍ന്നാണ് ഗെയിംസ് നീട്ടിവയ്ക്കുന്ന കാര്യം കേന്ദ്ര കായിക മന്ത്രാലയവും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും പരിഗണിക്കുന്നത്. അതിനിടെ ഗെയിംസിനോടനുബന്ധിച്ച് നിരവധി അഴിമതി ആരോപണങ്ങളും പുറത്തുവരുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha